പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

സ്കൂൾ ബസ് ഡ്രൈവറെ ആക്രമിച്ച സംഭവം: രണ്ടുപേർ പിടിയിൽ

ഇ​ര​വി​പു​രം: സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ള്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. കൊ​റ്റ​ങ്ക​ര ചി​റ​വ​യ​ല്‍ കു​റ്റി​വി​ള​വീ​ട്ടി​ല്‍ അ​ല്‍ത്താ​ഫ് (24), തെ​റ്റി​ച്ചി​റ എ​സ്.​വി. നി​വാ​സി​ല്‍ വി​നീ​ത് (30) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ത്തി​ല്‍ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം റോ​ഡി​ല്‍ ​െവ​ച്ചി​രു​ന്ന പ്ര​തി​ക​ളു​ടെ സ്‌​കൂ​ട്ട​ര്‍ വാ​ഹ​നം ഓ​ടി​ച്ചു​വ​ന്ന മു​ഹ​ളാ​ര്‍ കോ​യ മാ​റ്റി​െ​വ​ച്ച​തി​ല്‍ പ്ര​കോ​പി​ത​രാ​യി ഇ​വ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ സ്‌​ക്രൂ​ഡ്രൈ​വ​ര്‍ കൊ​ണ്ട് അ​ക്ര​മി​ച്ച​തി​ല്‍ ക​ഴു​ത്തി​നും മു​തു​ക​ത്തും പ​രി​ക്കേ​റ്റു. ഇ​രു​വ​രും കി​ളി​കൊ​ല്ലൂ​ര്‍, ഇ​ര​വി​പു​രം സ്റ്റേ​ഷ​നു​ക​ളി​ല്‍ മേ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. ഇ​ര​വി​പു​രം ഇ​ന്‍സ്‌​പെ​ക്ട​ര്‍ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ ശ​ശി, എ.​എ​സ്‌.​ഐ ക​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Two arrested for assaulting school bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.