അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ​

ന​ട​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന യോ​ഗം

കൊല്ലത്ത് വന്യജീവി ആക്രമണം തടയാൻ വിപുല പദ്ധതികൾ

അ​ഞ്ച​ൽ: വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ന് പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ അ​റി​യി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെയും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളാ​യ ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യോ​ഗ​ങ്ങ​ളും ന​ട​പ​ടി​ക​ളും ന​ട​ന്നുവ​രു​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 3.50 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് എ​ട്ട് ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ 45 ല​ക്ഷം രൂ​പ​യു​ടെ പ്രോ​ജ​ക്ട് ന​ട​പ്പാ​ക്കും.

അ​ഞ്ച​ൽ റേ​ഞ്ച് ഓ​ഫി​സി​ന്‍റെ പ​രി​ധി​യി​ൽ 4.61 കോ​ടി രൂ​പ​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ടാ​ണ് ത​യാ​റാ​ക്കി​യ​ത്. അ​തി​ൽ 26 ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്ത​ര പ്ര​വൃത്തി​ക​ൾ ഉ​ട​ൻ ന​ട​പ്പ​ാക്കും.

കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ 14.50 ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക​ളും പ​ത്ത​നാ​പു​രം റേ​ഞ്ച് ഉ​ൾ​പ്പെ​ട്ട് വ​രു​ന്ന തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഭാ​ഗ​ങ്ങ​ളി​ൽ 45 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തി​ൽ 68 ല​ക്ഷം രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക​ളു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് വ​ക​യി​രു​ത്താ​ൻ ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ റി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​യു​ക്ത​മാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും.

ആ​ന​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗം​ എ​ന്ന നി​ല​യി​ൽ കി​ട​ങ്ങു​ക​ൾ നി​ർ​മി​ക്കാ​നാ​യി തൊ​ഴി​ലുറ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. സോ​ളാ​ർ ഫെ​ൻ​സി​ങ്, ഹം​ഗി​ങ്​ സോ​ളാ​ർ, കി​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​യും വ​ന്യ​ജീ​വി ആ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ ന​ട​പ്പാ​ക്കും. തെ​ന്മ​ല കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ക്കു​ന്ന പു​തി​യ ആ​ർ.​ആ​ർ.​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കാ​യി വാ​ഹ​നം വാ​ങ്ങാ​നു​ള്ള തു​ക എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ന​ൽ​കും.

ആ​ർ.​ആ​ർ.​ടി ടീ​മി​നെ സ​ഹാ​യി​ക്കാ​ൻ വാ​ർ​ഡ് ത​ല​ത്തി​ൽ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കും. ഇ​വ​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ശീ​ല​ിപ്പിക്കും.

യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധ​ രാ​ജേ​ന്ദ്ര​ൻ, തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ദീ​റ സൈ​ഫു​ദ്ദീ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​നു​ൻ വാ​ഹി​ദ്, ഇ.​കെ. സു​ധീ​ർ, എ​ൻ. കോ​മ​ള​കു​മാ​ർ, ലേ​ഖ, റെ​ജി ഉ​മ്മ​ൻ, റീ​ന ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Extensive projects to prevent wild animal attacks in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.