കേരളത്തിലെ മില്ലുകളിലേക്ക്​ തമിഴ്​നാട്ടിലെ സൗജന്യ റേഷനരി കടത്ത്​; ആര്യങ്കാവിൽ 131 ചാക്ക് പിടികൂടി

പുനലൂർ (കൊല്ലം): ആര്യങ്കാവ്, കഴുതുരുട്ടി പ്രദേശങ്ങളിൽ കടകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 131 ചാക്ക് തമിഴ്നാട് റേഷനരി തെന്മല പൊലീസ് പിടികൂടി. തമിഴ്നാട്ടിൽ സർക്കാർ സൗജന്യമായും കുറഞ്ഞ വിലക്കും റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന അരി കേരളത്തിലെ അരി മില്ലുകൾക്ക് വേണ്ടിയാണ് അതിർത്തിയായ ആര്യങ്കാവ്, കഴുതുരുട്ടി, തെന്മല ഭാഗങ്ങളിൽ കച്ചവടക്കാർ ശേഖരിക്കുന്നത്. മില്ലുകളിലെത്തിക്കുന്ന അരി പോളിഷ് ചെയ്ത മുന്തിയ ബ്രാൻഡാക്കി വലിയ വിലക്ക് വിൽക്കുകയാണ് പതിവ്. തമിഴ്നാട് റേഷനരി കടത്തുന്നതിന് അതിർത്തി കേന്ദ്രീകരിച്ച് വൻ സംഘം പ്രവർത്തിക്കുന്നുണ്ട്.

റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. ആര്യങ്കാവ് അനഘ സ്​റ്റോഴ്സിൽനിന്ന് 118 ചാക്കുകളിൽ സൂക്ഷിച്ചിരുന്ന 5892 കിലോയും കഴുതുരുട്ടി മുംതാസ് റബർ സ്​റ്റോഴ്സിൽ 13 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 462 കിലോ അരിയുമാണ് പിടിച്ചെടുത്തത്.

ജില്ല സ​െപ്ലെ ഓഫിസറുടെ നിർദേശപ്രകാരം താലൂക്ക് സ​െപ്ലെ ഓഫിസ് സംഘം സ്ഥലത്തെത്തി അരി പരിശോധിച്ചു. പിടികൂടിയ അരി സൂക്ഷിക്കാനായി തെന്മല പൊലീസ്​ സ്​റ്റേഷനിൽ മാറ്റി. ക്വാളിറ്റി കൺട്രോളിങ് ഇൻസ്പെക്ടറുടെ പരിശോധന സർട്ടിഫിക്കറ്റ് ലഭിച്ചശേഷമേ അരി തമിഴ്നാട് റേഷൻ കടകളിൽനിന്ന് കൊണ്ടുവന്നതാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. കടയുടമകളായ തോമസ്, ഷാഹുൽ ഹമീദ് എന്നിവർക്കെതിരെ കേസെടുത്തു. തെന്മല സി.ഐ വിശ്വംഭര​െൻറ നേതൃത്വത്തിലാണ് അരി പിടികൂടിയത്.     

Tags:    
News Summary - Free rationing to Tamil Nadu for mills in Kerala; 131 sacks seized in Aryankavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.