പുനലൂർ: അപ്രതീക്ഷിത പ്രളയത്തിൽ തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് അപകടഭീഷണി ഉയർത്തുന്നു. ഷട്ടറുകൾ കൂടുതൽ ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കിയിട്ടും ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാൻ കഴിയാത്തത് അധികൃതരെയടക്കം ആശങ്കയിലാഴ്ത്തുന്നു. എന്നാൽ, അടിയന്തര ഘട്ടത്തിൽ കലക്ടറുടെ പ്രത്യേക അനുമതിയോടെ മൂന്ന് ഷട്ടറുകളും പരമാവധി ഉയർത്തി ഡാം സുരക്ഷിതമാക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഷട്ടറുകൾ പരമാവധി ഉയർത്തുന്നത് പുനലൂർ പട്ടണം അടക്കം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി നാശത്തിന് ഇടയാക്കുമെങ്കിലും മറ്റ് മാർഗങ്ങളില്ലെന്നാണ് കെ.ഐ.പി അധികൃതർ നൽകുന്ന സൂചന.
115.68 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ വെള്ളം 115.25 മീറ്ററായി. കഴിഞ്ഞ ദിവസങ്ങളിലെ ഘട്ടംഘട്ടമായി മൂന്ന് ഷട്ടറുകളും നൂറ് സെ.മീറ്റർ വരെ ഉയർത്തിയിരുന്നു. എന്നിട്ടും പുറത്തേക്ക് പോകുന്നതിനേക്കാൾ കൂടുതൽ വെള്ളം ഡാമിൽ എത്തുന്ന സ്ഥിതിയാണ്. ഇതിനെ തുടർന്ന് ഞായറാഴ്ച ഉച്ചക്ക് 12ന് ഷട്ടറുകൾ 1.20 മീറ്റർ ഉയർത്തി. എന്നിട്ടും പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളം എത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ വെള്ളം സംഭരിക്കുന്നത് അപ്രതീക്ഷിത അപകടത്തിന് ഇടയാക്കുമെന്ന് കണ്ടാണ് ഷട്ടറുകൾ പരമാവധി ഉയർത്തുന്നതിന് നീക്കം തുടങ്ങിയത്. വൈകുന്നേരത്തോെട ഷട്ടറുകൾ 150 സെൻറിമീറ്ററാക്കി ഉയർത്തി. അസി.എക്സിക്യൂട്ടിവ് എൻജിനീയർ മണിലാലിെൻറ നേതൃത്വത്തിൽ ഉന്നതതല സംഘം ഡാം ടോപ്പിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തുന്നു.
ഒാരോ മണിക്കൂറിലേയും വെള്ളത്തിെൻറ അളവെടുത്ത് കലക്ടറർ അടക്കം ഉന്നത അധികൃതർക്ക് കൈമാറുന്നു. അതേസമയം പി.എസ്. സുപാൽ എം.എൽ.എ ഇന്നലെ ഉച്ചയോടെ ഡാം സന്ദർശിച്ചു. നിലവിലെ അധികൃതരുമായി ചർച്ച നടത്തി. മതിയായ സുരക്ഷ മുന്നൊരുക്കത്തിന് നിർദേശിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ കനത്തമഴയും ഉരുൾപൊട്ടലും ഇന്നലെയുമുണ്ടായി.ശക്തി കുറഞ്ഞെങ്കിലും മലയോരത്ത് മഴയും നാശവും തുടരുന്നു
പുനലൂർ: മൂന്ന് ദിവസമായി മലയോരത്തെ പിടിച്ചുലച്ച പേമാരിയും തുടർന്നുള്ള നാശങ്ങൾക്കും ശമനമാകുന്നില്ല. ഞായറാഴ്ച പകൽ പലപ്പോഴായി മഴയും ഒറ്റപ്പെട്ട കാറ്റും മിക്കയിടത്തും അനുഭവപ്പെട്ടു. താലൂക്കിൽ നൂറോളം വീടുകൾക്ക് ഇതിനകം നാശമുണ്ടായി. കുളത്തൂപ്പുഴ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പല കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. കൂടാതെ പല കുടുംബങ്ങളും ബന്ധുവീടുകളിലും മാറിത്താമസിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായതിനാൽ വൻതോതിൽ കൃഷി നാശം നേരിട്ടു.
ഗ്രാമീണ റോഡുകൾ, സംരക്ഷണ ഭിത്തി, കലുങ്കുകൾ, ചപ്പാത്തുകൾ ധാരാളമായി നശിച്ചു. പലയിടത്തും വൈദ്യുതി ലൈനുകൾക്കും വ്യാപകമായ നാശം ഉണ്ടായി. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിൽ ചെറിയ പുഴകൾ അടക്കം കരകവിഞ്ഞ് ഒഴുകുന്നു. കല്ലടയാർ കവിഞ്ഞ് ഒഴുകുന്നതിനാൽ ചെറിയ പുഴകളിലെ വെള്ളം പലയിടത്തും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.
കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ പുനലൂർ മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെ നിരവധി സ്ഥലങ്ങളിൽ മണ്ണിടിഞ്ഞ് വീണും മരം പിഴുത് വീണും ശനിയാഴ്ച രാത്രിയിൽ അടക്കം പലപ്പോഴും ഗതാഗതം തടസ്സപ്പെട്ടു.പുനലൂർ, ഫയർഫോഴ്സ്, തെന്മല പൊലീസ്, വനം അധികൃതർ എന്നിവരുടെ സഹായത്തോടെ തടസ്സങ്ങൾ നീക്കിയതിനാൽ അന്തർസംസ്ഥാന പാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെടുന്നത് ഒഴിവായി. തെന്മല എം.എസ്.എൽ, പതിമൂന്ന് കണ്ണറ എന്നിവിടങ്ങളിൽ ദേശീയപാതയിൽ കൂടുതൽ സ്ഥലത്ത് വിള്ളൽ ഉണ്ടായിട്ടുണ്ട്.പാത ആറ്റിലേക്ക് ഇടിഞ്ഞ് തള്ളുന്ന സ്ഥിതിയാണ് പലയിടത്തും ഉള്ളത്. ചെറിയ പാലങ്ങളും ചപ്പാത്തുകളും തകർന്നതിനാൽ എസ്റ്റേറ്റ് മേഖലയിൽ പല ഗ്രാമങ്ങളും ഞായറാഴ്ചയും ഒറ്റപ്പെട്ട നിലയിലാണ്. ഇവിടങ്ങളിൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുകി മാറിയാേല ഇവർക്ക് പുറത്തേക്ക് വരാൻ കഴിയൂ.കുളത്തൂപ്പുഴ മേഖലയില്‍ നിരവധി വീടുകള്‍ തകർന്നു
കുളത്തൂപ്പുഴ: കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കുളത്തൂപ്പുഴ മേഖലയിലെ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയില്‍. പത്തോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വെള്ളം കയറി നില്ക്കുന്ന സ്ഥലങ്ങളിലെ നിരവധി വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണുള്ളത്. വീടുകള്‍ തകര്‍ന്നും വെള്ളം കയറിയും ദുരിതത്തിലായവര്‍ക്കായി മൂന്ന് വാര്‍ഡുകളിലായി അഞ്ച് സ്ഥലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
പുഴകളും തോടുകളും കരകവിഞ്ഞതോടെ ശനിയാഴ്ച ഉച്ചയോടെ തന്നെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിത്തുടങ്ങിയിരുന്നു. പകല്‍ മുഴുവനും തോരാതെ മഴ പെയ്തതിനെ തുടര്‍ന്ന് സുരക്ഷ മുന്നറിയിപ്പ് നല്‍കുകയും സന്ധ്യയോടെ തന്നെ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കുകയും ചെയ്തു.കല്ലുവെട്ടാംകുഴി ഗവ. ഹൈസ്കൂള്‍, അമ്പലം വാര്‍ഡില്‍ ക്ഷേത്രം സ്റ്റേജ്, പാലക്കല്‍ സ്വകാര്യവ്യക്തിയുടെ വീട്, വലിയവീട്ടില്‍ എന്നിവിടങ്ങളിലും വില്ലുമല ട്രൈബല്‍ എല്‍.പി സ്കൂളിലുമായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ 41 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ വെള്ളം കയറിയ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെയും വീട്ടുസാധനങ്ങളും പ്രദേശവാസികളുടെ സഹായത്തോടെ സമീപത്തെ വീടുകളിലേക്കും മറ്റും എത്തിച്ചു.
ഞായറാഴ്ച രാവിലെ പുനലൂര്‍ പി.എസ്. സുപാല്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡൻറ് പി. അനില്‍ കുമാര്‍, വൈസ് പ്രസിഡൻറ് നദീറ സൈഫുദ്ദീന്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി കെ.എസ്. രമേശ്, തഹസില്‍ദാര്‍, റവന്യൂ അധികൃതര്‍ തുടങ്ങിയവരുടെ സംഘം ക്യാമ്പുകളിലെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.