കൊല്ലം: സംസ്ഥാനത്താകെ മഞ്ഞപ്പിത്ത രോഗനിരക്ക് ഉയരുന്നതിനനുസരിച്ച് ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധന. ഈ മാസം ഇതുവരെ പതിനഞ്ചോളം പേർക്കാണ് ജലജന്യരോഗമായ ഹെപ്പറ്റൈറ്റിസ് എ ജില്ലയിൽ വിവിധ മേഖലകളിൽ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദേശം ജില്ല ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നത്.
അതേസമയം, ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികളിൽ നേരിയ ഇടിവ് കാണുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
പനിബാധിതരായി 7000ത്തോളം പേർ വിവിധ ആശുപത്രി ഒ.പികളിൽ ഈ മാസം ചികിത്സതേടിയപ്പോൾ 92 പേർക്ക് മാത്രമാണ് കിടത്തി ചികിത്സവേണ്ടിവന്നത്. നവംബറിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ പ്രതിദിന കണക്ക് രണ്ട് ദിവസം മാത്രമാണ് ഇരട്ടയക്കത്തിലേക്ക് കടന്നത്. 70ഓളം പേർക്കാണ് ഈ മാസം ഡെങ്കിബാധ സ്ഥിരീകരിച്ചത്.
ചിക്കൻപോക്സ്, എലിപ്പനി കേസുകളിലും കുറവുണ്ടെന്ന് ജില്ല അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, മഞ്ഞപ്പിത്തം മലിനമായ ജലത്തിലൂടെ വർധിക്കുന്ന മഞ്ഞപ്പിത്തത്തിൽ കരുതൽ കൂടുതൽ വേണമെന്ന് ഓർമിപ്പിക്കുകയാണ് അധികൃതർ.
രോഗ പ്രതിരോധം ഉറപ്പാക്കാം
‘ഈ ലക്ഷണങ്ങൾ അവഗണിക്കരുത്’
മലിനമായ കുടിവെള്ളം, ആഹാര പാനീയങ്ങള്‍ എന്നിവ വഴി പകരുന്ന രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസത്തിനുള്ളില്‍ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ ഉണ്ടാകാം. പനി തലവേദന, വിശപ്പില്ലായ്മ ,ഛര്‍ദ്ദി ,ക്ഷീണം ,മൂത്രം മഞ്ഞനിറത്തില്‍ കാണപ്പെടുക, കണ്ണുകളില്‍ മഞ്ഞപ്പ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. സ്വയം ചികിത്സയെടുത്ത് സമയം കളയരുത്. മഞ്ഞപ്പിത്തത്തിന് കൃത്യമായ ചികിത്സയെടുത്തില്ലെങ്കില്‍ കരളിനെ ബാധിച്ച് ഗുരുതരമായ സങ്കീർണതകള്‍ ഉണ്ടാകുകയും മരണ കാരണമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.