കൊല്ലം: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൊലീസ് പിടിയിലായി. മുണ്ടയ്ക്കൽ പെരുമ്പള്ളി തെക്കതിൽ മംഗൽ പാണ്ഡെ എന്നറിയപ്പെടുന്ന എബിൻ പെരേരയാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ വിരോധമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ കാരണമായത്.
യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ ഈസ്റ്റ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി അയൽ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ് വരികയാണെന്ന് കണ്ടെത്തിയിരുന്നു. വധശ്രമം, നരഹത്യാശ്രമം, മാരകായുധം ഉപയോഗിച്ച് അപായപ്പെടുത്തൽ, സംഘംചേർന്ന് ആക്രമണം, ലഹരി മരുന്ന് വ്യാപാരം എന്നിങ്ങനെ പതിനാലോളം കേസുകളിൽ പ്രതിയാണ് എബിൻ പേരേര.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് സബ് ഇൻസ്പെക്ടർമാരായ രഞ്ജു, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ഒളിസങ്കേതത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.
അഞ്ച് തവണ കാപ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള പ്രതി ഇടവേളക്കുശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെ ഇയാൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.