കൊട്ടാരക്കര: പ്രിയപ്പെട്ടവരുടെ ജ്വലിക്കുന്ന ഓർമനക്ഷത്രമാണ് അഖില. അകാലത്തിൽ പനിയുടെ രൂപത്തിലെത്തിയ മരണം കുടുംബത്തിനും സുഹൃത്തുക്കൾക്കും തീരാ വേദനബാക്കിയാക്കി 2022 ഡിസംബർ 30ന് ആണ് അഖിലയെ കൊണ്ടുപോയത്. ആ വേർപാടിന് ഒരുവർഷം പിന്നിട്ട വേളയിൽ സ്നേഹനിധിക്കായി അതുല്യമായൊരു സ്മാരകമൊരുക്കുകയാണ് കുടുംബം.
അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം ഭൂമി ഒരുക്കിയാണ് കൊട്ടാരക്കര വാളകം ആക്കാട്ട് റെജി വിലാസത്തിൽ റെജി - മിനി ദമ്പതികൾ ഇളയ മകൾ അഖിലയുടെ (22) ഓർമ അനശ്വരമാക്കുന്നത്. വാളകം വില്ലേജിലെ അണ്ടൂരിൽ 27 സെന്റ് ഭൂമിയാണ് കൈമാറുന്നത്.
ഇടയം കോളനി, തലച്ചിറ, അണ്ടൂർ, കുബ്രാംകോണം, ഉമ്മന്നൂർ കോളനി എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കാണ് സ്ഥലം നൽകുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പറണ്ടോട്ടുകോണം ഭാഗത്തുള്ള ഭൂമിയുടെ ആധാരം അണ്ടൂർ മൊട്ടക്കാവ് ജങ്ഷന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറും.
പഠനത്തോടൊപ്പം ചിത്രകല, പാട്ട് എന്നിവയിൽ മികവ് തെളിയിച്ച മിടുക്കിയായിരുന്നു അഖില. ചെന്നൈ ബാലാജി മെഡിക്കൽ കോളജിലെ കാർഡിയ പെർഫ്യൂഷൻ കോഴ്സ് അവസാന വർഷ വിദ്യാർഥിയായിരിക്കെയാണ് വിടപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.