കൊ​ല്ലം അ​യ​ത്തി​ൽ ബൈ​പാ​സി​ൽ മു​സ്​​ലിം പ​ള്ളി​ക്ക​ടു​ത്ത് കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ നി​ല​യി​ൽ. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​ർ റോ​ഡ്​​വ​ശ​ത്തു കി​ട​ന്ന പാ​റ​ക്ക​ല്ലി​ൽ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു

ബൈപാസ് റോഡ്​: അപകടം തുടർക്കഥ

കൊ​ട്ടി​യം: ബൈ​പാ​സ് റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് കു​ലു​ക്ക​മി​ല്ല. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ബൈ​പാ​സ് റോ​ഡി​ൽ പാ​ൽ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ര​ഞ്ജി​ത് (37) മ​രി​ച്ചു. കാ​സ​ർ​കോ​ട്​ ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ റൈ​ഡി​ങ് ന​ട​ത്തി​വ​ന്ന ബൈ​ക്കു​ക​ളി​ലൊ​ന്ന് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ഓ​ടെ അ​യ​ത്തി​ൽ ജ​ങ്ഷ​ന് വ​ട​ക്കു​വ​ശം കാ​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ് മു​റി​ച്ചു​ക​ട​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡിെൻറ വ​ശ​ത്തു​ള്ള സു​ര​ക്ഷ തൂ​ൺ ഇ​ടി​ച്ച​ശേ​ഷം മ​റി​ഞ്ഞു. ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത​ത്.

ചീ​റ്റാ പൊ​ലീ​സും ഹൈ​വേ പൊ​ലീ​സും ക​ൺ​ട്രോ​ൾ റൂം ​പൊ​ലീ​സു​മൊ​ക്കെ പ​ട്രോ​ളി​ങ്ങി​നാ​യി ബൈ​പാ​സ് റോ​ഡി​ലു​ണ്ടെ​ങ്കി​ലും അ​വ​ർ ഓ​രോ​സ്ഥ​ല​ങ്ങ​ളി​ൽ കി​ട​ക്കു​ക​യാ​ണ് പ​തി​വ്.

ഇ​വ​ർ ബൈ​പാ​സ് റോ​ഡി​ൽ സ​ദാ​സ​മ​യ​വും പ​ട്രോ​ളി​ങ്​ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്നാ​ൽ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടാ​നും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​വാ​നും ക​ഴി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. 

Tags:    
News Summary - accidents continue in kottiyam bypass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.