കൊട്ടിയം: നെടുമ്പന ആയുർവേദ ആശുപത്രിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. ആയുർവേദ ആശുപത്രി അധികൃതരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബ്ലോക്ക് പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നേരത്തേ പഞ്ചായത്ത് സെക്രട്ടറിയും ആശുപത്രി സൂപ്രണ്ടും തങ്ങളറിയാതെയാണ് മരം മുറിച്ചതെന്നു കാട്ടി പൊലീസിൽ കത്ത് നൽകിയിരുന്നു. ഒരു മാസം മുമ്പ് നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും ഇതിനകം നടന്നു.
ഇന്നലെയും യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിനകത്തും പുറത്തും സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് ഉപരോധത്തെ തുടർന്ന് കണ്ണനല്ലൂർ എസ്.എച്ച്.ഒ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. ഗേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചാത്തന്നൂർ എ.സി പി. ഗോപകുമാറെത്തി മരം മുറിച്ച സംഭവത്തിൽ കേസെടുത്തതായി അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, കണ്ണനല്ലൂർ സമദ്, പഞ്ചായത്ത് മെംബർമാരായ ശോഭനകുമാരി, ഹാഷിം ശിവദാസൻ, ആരിഫ സജീവ്, തൗഫീഖ് വേപ്പിൻമുക്ക്, ഹരികുമാർ, റാഷിദ് മുട്ടക്കാവ്, സജാദ് മലവയൽ, സനൽ പുതുച്ചിറ, ദമീൻ മുട്ടക്കാവ്, നിസാം പുന്നൂർ, സുൽഫി ചാലക്കര, ആസാദ് നാൽപെങ്ങൽ, ശരീഫ് കുളപ്പാടം, ഷഹീർ മുട്ടക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.