Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightആയുർവേദ ആശുപത്രി:...

ആയുർവേദ ആശുപത്രി: മരങ്ങൾ മുറിച്ച സംഭവത്തിൽ കേസെടുത്തു

text_fields
bookmark_border
ആയുർവേദ ആശുപത്രി: മരങ്ങൾ മുറിച്ച സംഭവത്തിൽ കേസെടുത്തു
cancel
camera_alt

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്​ ഉ​പ​രോ​ധ​ിക്കുന്നു

Listen to this Article

കൊ​ട്ടി​യം: നെ​ടു​മ്പ​ന ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ മൊ​ഴി രേ​​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഫൈ​സ​ൽ കു​ള​പ്പാ​ടം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലീ​സ്​ ന​ട​പ​ടി. നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ത​ങ്ങ​ള​റി​യാ​തെ​യാ​ണ് മ​രം മു​റി​ച്ച​തെ​ന്നു കാ​ട്ടി പൊ​ലീ​സി​ൽ ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഒ​രു മാ​സം മു​മ്പ്​ ന​ട​ന്ന മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി പ്ര​ക്ഷോ​ഭ​ങ്ങ​ളും ഇ​തി​ന​കം ന​ട​ന്നു.

ഇ​ന്ന​ലെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന​ക​ത്തും പു​റ​ത്തും സ​മ​രം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത്​ ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന്​ ക​ണ്ണ​ന​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് എ​ത്തി. ഗേ​റ്റി​നു മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ചാ​ത്ത​ന്നൂ​ർ എ.​സി പി. ​ഗോ​പ​കു​മാ​റെ​ത്തി മ​രം മു​റി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യി അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ സ​മ​രം അ​വ​സാ​നി​ച്ച​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കു​ള​പ്പാ​ടം, ക​ണ്ണ​ന​ല്ലൂ​ർ സ​മ​ദ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ശോ​ഭ​ന​കു​മാ​രി, ഹാ​ഷിം ശി​വ​ദാ​സ​ൻ, ആ​രി​ഫ സ​ജീ​വ്, തൗ​ഫീ​ഖ് വേ​പ്പി​ൻ​മു​ക്ക്, ഹ​രി​കു​മാ​ർ, റാ​ഷി​ദ് മു​ട്ട​ക്കാ​വ്, സ​ജാ​ദ് മ​ല​വ​യ​ൽ, സ​ന​ൽ പു​തു​ച്ചി​റ, ദ​മീ​ൻ മു​ട്ട​ക്കാ​വ്, നി​സാം പു​ന്നൂ​ർ, സു​ൽ​ഫി ചാ​ല​ക്ക​ര, ആ​സാ​ദ് നാ​ൽ​പെ​ങ്ങ​ൽ, ശ​രീ​ഫ് കു​ള​പ്പാ​ടം, ഷ​ഹീ​ർ മു​ട്ട​ക്കാ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tree cutting
News Summary - ayurvedic hospital tree cutting issue case registered
Next Story