ബൈപാസ് റോഡിൽ പാലത്തറ ജങ്​ഷനിൽ  കാർ വൈദ്യുതി തൂണുകൾക്കിടയിലേക്ക്​ ഇടിച്ചുകയറിയ നിലയിൽ

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ തൂ​ണു​ക​ൾ ത​ക​ർ​ത്തു

കൊ​ട്ടി​യം: അ​ർ​ധ​രാ​ത്രി​യി​ൽ ബൈ​പാ​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ​തൂ​ണു​ക​ൾ ഇ​ടി​ച്ചു​ത​ക​ർ​ത്ത ശേ​ഷം താ​ഴേ​ക്കി​റ​ങ്ങി 11 കെ.​വി വൈ​ദ്യു​തി തൂ​ണു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

ക​മ്പി​ക​ൾ പൊ​ട്ടി​യെ​ങ്കി​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ പാ​ല​ത്ത​റ​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ലി​യ ശ​ബ്​​ദം​കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​ർ വൈ​ദ്യു​തി തൂ​ണു​ക​ൾ​ക്കി​ട​യി​ൽ ഇ​ടി​ച്ചു​ക​യ​റി​ക്കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - car accident in kottiyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.