അന്തർസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ നിരവധി എല്ലാം അനധികൃതം

കൊ​ട്ടി​യം: കൊ​ട്ടി​യ​ത്തും പ​രി​സ​ര​ത്തു​മു​ള്ള അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പൊ​ലീ​സി​നോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കോ അ​റി​യാ​ത്ത അ​വ​സ്ഥ. ഓ​രോ ക്യാ​മ്പി​ലും എ​ത്ര പേ​ർ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ ഏ​തു സം​സ്ഥാ​ന​ക്കാ​രാ​ണെ​ന്നും ആ​ർ​ക്കു​മ​റി​യി​ല്ല.

കോ​വി​ഡ് കാ​ല​ത്ത് ക്യാ​മ്പു​ക​ളെ​ക്കു​റി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ഭ​ക്ഷ്യ​ധാ​ന്യ​വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡ് ക​ഴി​ഞ്ഞ​തോ​ടെ പ​ല​രും നാ​ട്ടി​ലേ​ക്ക് പോ​കു​ക​യും പു​തു​താ​യി പ​ല​രും എ​ത്തു​ക​യും ചെ​യ്തു. ഏ​താ​നും വ​ർ​ഷം മു​മ്പ് ഇ​വ​ർ ജോ​ലി നോ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ ഐ.​ഡി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ഫോ​ട്ടോ​യും സ്റ്റേ​ഷ​നി​ൽ ന​ൽ​കു​മാ​യി​രു​ന്നു.

ആ​ദ്യ​മൊ​ക്കെ ര​ജി​സ്ട്രേ​ഷ​ൻ ഫ​ല​പ്ര​ദ​മാ​യി ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് മു​ട​ങ്ങി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് പൊ​ലീ​സ് ഇ​വ​രെ അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ വ​ക മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ളി​ൽ​നി​ന്ന്​ മ​ദ്യം വാ​ങ്ങി ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നും നാ​ട്ടി​ൽ നി​ന്ന്​ കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രും വ​രെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും ഇ​വ​രു​ടെ ക്യാ​മ്പു​ക​ളെ​ക്കു​റി​ച്ച് കാ​ര്യ​മാ​യ വി​വ​ര​മി​ല്ല. ഇ​തി​നാ​ൽ ക്യാ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നോ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നോ ആ​രോ​ഗ്യ​വ​കു​പ്പി​ന് ക​ഴി​യു​ന്നി​ല്ല. പ​ല​യി​ട​ത്തും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ക്യാ​മ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.

കൂ​ണു​പോ​ലെ മു​ള​ച്ചു​പൊ​ങ്ങു​ന്ന തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളെ​ക്കു​റി​ച്ചും താ​മ​സ​ക്കാ​രെ​ക്കു​റി​ച്ചും അ​വ​രു​ടെ തൊ​ഴി​ലി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​​ശ്യ​മാ​ണ് ആ​ലു​വ സം​ഭ​വ​ത്തോ​ടെ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്.

Tags:    
News Summary - Interstate labor camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.