കൊട്ടിയം: ജില്ലകൾ തെന്നിയെത്തിയ മധുവിെൻറ ആവശ്യം കേരളത്തിെൻറ പുതിയ മുഖ്യമന്ത്രി ആരായാലും അദ്ദേഹത്തിന് മുന്നിൽ ഉടനെെയത്തും. കിലോമീറ്ററുകൾ കടന്നുള്ള ഈ കപ്പലണ്ടി കച്ചവടക്കാരെൻറ നിശ്ചയദാർഢ്യത്തിന് മുന്നിൽ തലസ്ഥാനം വരെയുള്ള ജില്ലക്കാർ നൽകിയ ഐക്യദാർഢ്യം അത്ര വലുതാണ്. കോഴിക്കോട് കടപ്പുറത്തെ ഉന്തുവണ്ടി കപ്പലണ്ടി കച്ചവടക്കാരനായ ഈ യുവാവിെൻറ സ്കേറ്റിങ് എന്ന കായിക ഇനത്തോടുള്ള അടങ്ങാത്ത ആവേശമാണ് ഈ കോവിഡ് കാലത്തും റോഡ് മാർഗം സ്കേറ്റ് ചെയ്ത് മുഖ്യമന്ത്രിക്ക് മുന്നിലെത്താൻ പ്രേരണയായത്.
ബോർഡ് സ്കേറ്റിങ് എന്ന കായിക ഇനത്തെ സ്പോർട്സ് അക്കാദമിയുടെ കായിക ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും തനിക്ക് ബോർഡ് സ്കേറ്റിങ്ങുമായി രാജ്യം ചുറ്റുന്നതിന് ആവശ്യമായ അനുവാദവും സംവിധാനവും ഉണ്ടാക്കിത്തരണമെന്നുമുള്ള ആവശ്യവുമായാണ് കോഴിക്കോട് ചേളന്നൂർ കക്കോടിമുക്ക് മാമ്പറ്റത്താഴത്ത് മധുവെന്ന പതിനെട്ടുകാരൻ ഇക്കഴിഞ്ഞ മാർച്ച് നാലിന് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
കോഴിക്കോട് ബീച്ചിലെ ഐസ്ക്രീം കച്ചവടക്കാരനായിരുന്ന മഹേഷിെൻറയും കപ്പലണ്ടി കച്ചവടക്കാരിയായ ബേബിയുടെയും ആറ് മക്കളിൽ മൂന്നാമനാണ്. മാതാവിെൻറ കെട്ടുതാലി പണയംവെച്ച് കിട്ടിയ മൂവായിരം രൂപയിൽ നിന്നാണ് വഴിച്ചെലവിന് പണം കണ്ടെത്തുന്നത്.
ബസ് സ്റ്റാൻഡുകളിലും സ്റ്റേഡിയങ്ങളിലുമായിട്ടായിരുന്നു രാത്രികാലം ചെലവഴിച്ചിരുന്നത്. സുമനസ്സുകൾ നൽകിയ താങ്ങുംതണലുമാണ് ഊണിനും ഉറക്കത്തിനും തുണയായത്. വെള്ളിയാഴ്ച കൊല്ലത്തെത്തിയ മധു കൊല്ലൂർവിള പള്ളിമുക്കിലുള്ള ഗണ്ണാസ് ഫുട്ബാൾ കോർട്ടിലായിരുന്നു രാത്രി തങ്ങിയത്. രണ്ട് മാസത്തെ യാത്രക്കൊടുവിൽ മേയ് നാലിന് തലസ്ഥാനത്തെത്തുകയാണ് മധുവിെൻറ ലക്ഷ്യം. മുഖ്യമന്ത്രിക്ക് മുന്നിലെത്തിയാൽ തെൻറ ആവശ്യത്തിന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ യാത്ര തുടരുകയാണ് മധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.