കൊട്ടിയം: മയ്യനാട് ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്ന് കാണാതായ ആറ് പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തി. കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനിലെത്തിയ കുട്ടികളെ കിളികൊല്ലൂർ പൊലീസ് സംഘമാണ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്ത് ഇരവിപുരം പൊലീസിന് കൈമാറിയത്.
ശനിയാഴ്ച രാവിലെ അഞ്ചരയോടെയാണ് പെൺകുട്ടികളെ കാണാതായ വിവരം ഹോം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. കെട്ടിടത്തിന്റെ പിൻവാതിലിലൂടെ ഇറങ്ങിയ കുട്ടികൾ സ്റ്റൂൾ ഉപയോഗിച്ച് മതിൽ ചാടിക്കടന്നാണ് പോയതെന്ന് വ്യക്തമായി. ഉടൻ തന്നെ ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി റെയിൽവെ പൊലീസിനടക്കം വിവരങ്ങൾ കൈമാറി. കിളികൊല്ലൂർ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് ഒമ്പതോടെ ട്രെയിൻ കാത്ത് പ്ലാറ്റ്ഫോഫോമിൽ നിൽക്കുന്ന കുട്ടികളെ കണ്ടെത്താനായത്.
ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ കുട്ടികളെ സി.ഡബ്ല്യു.സിയുടെ കീഴിൽ ശക്തികുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്നേഹിതയിലേക്ക് മാറ്റും. ഇവർക്ക് ആവശ്യമായ കൗൺസലിങ് നൽകും. നാല് കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടാൽ കുട്ടികളെ അവരോടൊപ്പം വിടുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.