യുവതിയെയും കുഞ്ഞിനെയും പുറത്താക്കിയ സംഭവം; പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കൊട്ടിയം: യുവതിയെയും കുഞ്ഞിനെയും 21 മണിക്കൂർ നേരം വീടിന് പുറത്തുനിർത്തിയ കേസിലെ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ചാത്തന്നൂർ എ.സി.പിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി.

കേസിന്റെ അന്വേഷണം മറ്റേതെങ്കിലും ഏജൻസിയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട അതുല്യ, രണ്ടാംപ്രതിയായ അജിതാകുമാരിയുടെ മൂത്ത മരുമകൾ വിമി എന്നിവരാണ് പരാതി നൽകിയത്. യുവതിയെയും കുഞ്ഞിനെയും ഒക്ടോബർ ആറിന് വൈകീട്ട് 3.40 മുതൽ ഏഴിന് രാവിലെ 11 വരെയാണ് വീടിന് പുറത്തുനിർത്തിയത്.

സംഭവത്തിൽ അതുല്യയുടെ ഭർത്താവ് പ്രതീഷ്ലാൽ, മാതാവ് അജിത കുമാരി, പ്രതീഷിന്റെ സഹോദരി പ്രസീത എന്നിവരെ പ്രതിചേർത്ത് കൊട്ടിയം പൊലീസ് കേസെടുത്തിരുന്നു. സ്ഥലത്തെത്തിയ ചാത്തന്നൂർ എ.സി.പി അജിതകുമാരിയെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തതെന്നും കോടതിയിൽ നിന്നും സംരക്ഷണ ഉത്തരവ് നിലവിലില്ലെന്നും പറഞ്ഞ് എ.സി.പി തെറ്റിദ്ധരിപ്പിച്ചതായി ഇവർ പരാതിയിൽ പറയുന്നു.

ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയെ കൂടാതെ ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി, വനിത കമീഷൻ, സിറ്റി പൊലീസ് കമീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - The incident in which the young woman and her child were expelled-complaint to chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.