കുടുംബാംഗങ്ങളെ വീടുകയറി ആക്രമിച്ച പ്രതികളെ റിമാന്‍ഡ് ചെയ്തു

കുളത്തൂപ്പുഴ: വീട്ടമ്മയും ക്ഷേത്രപൂജാരിയും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളെ വീടുകയറി ആക്രമിച്ച് പരിക്കേൽപിച്ച കേസില്‍ പ്രതികളായ നാലുപേരെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി.

കുളത്തൂപ്പുഴ നെടുവണ്ണൂര്‍കടവ് സ്വദേശികളായ മുകേഷ്, പ്രശാന്ത്, ശ്രീമോന്‍, ശ്രീഹരി എന്നിവരാണ് പിടിയിലായത്. നെടുവണ്ണൂര്‍ കടവ് റോഡ്പുറമ്പോക്ക് നിവാസിയായ മോഹനന്‍, ഭാര്യ സിന്ധു, മകന്‍ നെടുവണ്ണൂര്‍ക്കടവ് കറുപ്പസ്വാമിക്ഷേത്രത്തിലെ പൂജാരി മനു എന്നിവരെയാണ് കഴിഞ്ഞ രാത്രിയില്‍ പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പിച്ചത്.

പ്രതികളില്‍ ഒരാളുടെ മാതാവി‍െൻറ സ്വര്‍ണാഭരണം താല്‍ക്കാലിക ആവശ്യത്തിനായി സിന്ധു വാങ്ങി പണയപ്പെടുത്തിയിരുന്നെന്നും പലതവണ ആവശ്യപ്പെട്ടിട്ടും മടക്കിനല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

ആക്രമണത്തിനിടെ സിന്ധുവി‍െൻറ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - accused attacked family members remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.