പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ റിമാന്‍ഡ് ചെയ്തു

കുളത്തൂപ്പുഴ: പെണ്‍കുട്ടിയെ വീട്ടില്‍ കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ഓട്ടോ ഡ്രൈവറെ കോടതി റിമാന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേചെറുക ചരുവിള പുത്തന്‍വീട്ടില്‍ സജി(34) യെയാണ് കുളത്തൂപ്പുഴ പൊലീസ് പിടികൂടി റിമാ​ൻഡ്​ ചെയ്തത്.

സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും കടന്ന സജിയെ ഏറെ നെരത്തെ തിരച്ചിലിനൊടുവില്‍ രാത്രയോടുകൂടിയാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ കുറ്റം ചുമത്തി കേസെടുത്ത പൊലീസ് കോവിഡ് പരിശോധനകള്‍ക്കായി പ്രതിയെ കോവിഡ് സെ​ൻററിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.