കുളത്തൂപ്പുഴയില്‍ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് പിടിച്ചെടുത്തു

കു​ള​ത്തൂ​പ്പു​ഴ: ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​ത്തി​ലി​രി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വി​ക​സ​ന​സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​നം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ കോ​ണ്‍ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി അം​ഗ​ങ്ങ​ള്‍ വി​ട്ടു​നി​ന്ന​തോ​ടെ എ​തി​രി​ല്ലാ​തെ കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി​യും മൈ​ല​മൂ​ട് വാ​ര്‍ഡം​ഗ​വു​മാ​യ ലാ​ലി തോ​മ​സ് അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഡാ​ലി വാ​ര്‍ഡം​ഗം സി.​പി.​എ​മ്മി​ലെ അ​മ്പി​ളി അ​ശോ​ക​നെ ക​ഴി​ഞ്ഞ മാ​സം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ സ്ഥാ​ന​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത ഇ​രു​പ​തം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ കോ​ണ്‍ഗ്ര​സ് റി​ബ​ലാ​യി മ​ത്സ​രി​ച്ച്​ വി​ജ​യി​ച്ച​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം തു​ട​രു​ന്ന​ത്.

സ്ഥി​രം സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളി​ലൊ​രാ​ള്‍ പി​ന്തു​ണ പി​ന്‍വ​ലി​ച്ച​തോ​ടെ​യാ​ണ് അ​ധ്യ​ക്ഷ​സ്ഥാ​നം കോ​ണ്‍ഗ്ര​സി​നു ല​ഭ്യ​മാ​യ​ത്. സ്ഥാ​ന ന​ഷ്​​ടം നി​ല​വി​ലെ ഭ​ര​ണ​ത്തി​ന് പ്ര​തി​സ​ന്ധി​യൊ​ന്നും സൃ​ഷ്​​ടി​ക്കി​ല്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.