കുളത്തൂപ്പുഴ: വനംവകുപ്പിന് കീഴില്‍ കുളത്തൂപ്പുഴ ഡീസെന്റുമുക്കില് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ നഴ്സറിക്കുള്ളില്‍ െവച്ച് താൽക്കാലിക ജീവനക്കാരനെ കാട്ടുപന്നി ആക്രമിച്ചു. കുളത്തൂപ്പുഴ ആറ്റിന് കിഴക്കേക്കര വലിയപുര പുത്തന്‍വീട്ടില്‍ സജി (44)നാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം രാവിലെ ഏഴോടെ വീട്ടില്‍ നിന്നും നഴ്സറി ക്വാര്‍ട്ടേഴ്സിലേക്ക് നടന്നെത്തവേ ഓഫിസിനുസമീപത്തെ ചെടിക്കൂട്ടത്തിനിടയില് മറഞ്ഞിരുന്ന കാട്ടുപന്നി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
വശത്തുനിന്നും പാഞ്ഞെത്തിയ കാട്ടുപന്നി സജിയെ കാലില്‍ കുത്തി മറിച്ചിട്ടു. ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഉടന്‍തന്നെ സജിയെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
പന്നിയുടെ തേറ്റ കൊണ്ട് കാലിന്റെ തുടഭാഗത്ത് മുറിവേറ്റതായും കൈക്കും സാരമായ പരിക്കുള്ളതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.