കുളത്തൂപ്പുഴ: അടിച്ചിട്ടിരുന്ന പച്ചക്കറിക്കടയില്‍ നിന്ന് ഉണക്കമീനും ചട്ടിക്കലവും ഉൾപ്പടെ അപഹരിച്ചു. കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി കവലയില്‍ അന്തർ സംസ്ഥാന പാതയില്‍ നിന്ന് ഡിപ്പോ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കബീറിന്റെ പച്ചക്കറി കടയിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്.
രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. വാഴക്കുല, ഉണക്കമീന്‍, ചെമ്മീന്പൊടി, കാപ്പിപൊടി, മുന്തിരിങ്ങ, മാങ്ങ, മണ്കലങ്ങള്, വൈദ്യുതി ഇല്ലാത്തതിനാല്‍ രാത്രിയില്‍ കടയില്‍ പ്രകാശത്തിനായി ഉപയോഗിച്ചിരുന്ന വാഹന ബാറ്ററി എന്നിവയെല്ലാം കടത്തി. പണപ്പെട്ടിയിലുണ്ടായിരുന്ന ചില്ലറ തുട്ടുകളും നഷ്ടമായി. വര്‍ഷങ്ങളായി പാതയോരം വാടകക്കെടുത്തു ഷെഡ്കെട്ടി ടാര്‍പ്പാളില്‍ കൊണ്ട് മറച്ചുകെട്ടിയാണ് കബീറും കുടംബവും പച്ചക്കറി വ്യാപാരം നടത്തിവരുന്നത്.
ടാര്‍പ്പാളിന്‍ കീറിയെറിഞ്ഞ് തട്ടും സാമഗ്രികളും തല്ലിപൊളിച്ചാണ് മോഷ്ടാവ് കടക്കുളളില്‍ പ്രവേശിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴ പൊലീസെത്തി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. സംഭവ ദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.