കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖലയിൽ ഇടതടവില്ലാതെ തുടരുന്ന കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നു. കുളത്തൂപ്പുഴയിലേയും പരിസര പ്രദേശങ്ങളിലേയും പുഴകളും തോടുകളും നീർച്ചാലുകളും ചതുപ്പു പ്രദേശങ്ങളും വയലേലകളും നിറഞ്ഞു കവിഞ്ഞ നിലയിലാണ്. കുളത്തൂപ്പുഴയാറില്‍ നീരൊഴുക്ക് വർധിച്ച് ജലനിരപ്പ് ഉയരുകയാണ്. ചണ്ണമല തോട്, മുപ്പതടിപ്പാലം തോട്, കുഞ്ഞുമാന്‍തോട് എന്നിവയെല്ലാം ഏതു നിമിഷവും കര കവിയുന്ന അവസ്ഥയിലാണെന്ന് പരിസര വാസികൾ പറഞ്ഞു.
വയലേലകളും ചതുപ്പ് പ്രദേശങ്ങളും മണ്ണിട്ട് നികത്തിയതോടെ സുഗമമായി ഒഴുകിപോകാനിടമില്ലതായ മഴവെളളം ബാക്കിയുള്ള കൃഷിയിടങ്ങളില്‍ നിറഞ്ഞു കവിഞ്ഞ ശേഷം കൈതക്കാട്, വലിയേല എന്നിവിടങ്ങളിലൂടെ ഒഴുകുന്ന തോട്ടിലൂടെ നിറഞ്ഞൊഴുകുകയാണ്. പലയിടത്തും കൃഷിയിടങ്ങളില്‍ വെള്ളം നിറഞ്ഞ നിലയിലാണുള്ളത്.
വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും പുഴയുടെ ഓരത്തും സമീപത്തും താമസിക്കുന്ന കുടുംബങ്ങളോട് ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.