കുളത്തൂപ്പുഴ: രാപകൽ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം ജനവാസമേഖലക്കരികെ എത്തിയതോടെ ഉറക്കം നഷ്ടപ്പെട്ട് പ്രദേശവാസികള്‍. അമ്പതേക്കര്‍ പാതയോരത്താണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പകലില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് വനംവകുപ്പ് സെന്‍ട്രല്‍ നഴ്സറിയുടെ പരീക്ഷണതോട്ടത്തില്നിന്ന് അമ്പതേക്കര്‍ പാലത്തിനുസമീപത്തുകൂടി പ്രധാന പാത മുറിച്ചുകടന്ന് ആനക്കൂട്ടം സമീപത്തെ തേക്ക് പ്ലാന്റേഷനിലേക്ക് കടന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പരീക്ഷണതോട്ടത്തിന് ചുറ്റുമായി വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി മറികടന്നാണ് ആനക്കൂട്ടം പുറത്തേക്കിറങ്ങിയത്.
പുലര്‍ച്ചവരെ ആദിവാസികോളനിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിനുസമീപത്തെ വനത്തില്‍ നില്‍ക്കുകയായിരുന്നു. കാട്ടാനകളെ കൂടാതെ പ്രദേശത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യവും നാട്ടുകാരുടെ സമാധാനം കെടുത്തുകയാണ്. പ്രദേശത്തേക്കുള്ള രാത്രിയാത്ര ഭയപ്പാടോടെയാണ്. കാട്ടുമൃഗങ്ങളെ ജനവാസമേഖലയില്‍നിന്ന് തുരത്തുന്നതിനാവശ്യമായ നടപടി വനംവകുപ്പ് അടിയന്തരമായി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.