കുളത്തൂപ്പുഴ: ഏറെ നാളായി വൃക്ക സംബന്ധമായ രോഗത്തിനു ചികിത്സയിലായ ഗൃഹനാഥന് തുടര്‍ചികിത്സക്കായി വഴി തേടുന്നു. കുളത്തൂപ്പുഴ ചോഴിയക്കോട് ഒമാന്‍ വില്ലയില്‍ മന്‍സൂര്‍ ആണ് (43) ഭാരിച്ച ചികിത്സാ ചെലവുകള്‍ക്ക് വഴി കണ്ടെത്താനാവാതെ ഉഴലുന്നത്.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വിദേശത്തേക്ക് തൊഴില്‍തേടി പോയ മന്‍സൂറിന് നല്ല ജോലി ലഭിക്കുകയും കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് കഴിഞ്ഞു വരുന്നതിനിടെ ഇടക്കിടെ ഉണ്ടാകുന്ന ശ്വാസംമുട്ടും മറ്റു അസ്വസ്ഥതകളും കലശലായതോടെ നാട്ടിലെത്തി ചികിത്സിച്ച് മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു.
വിദഗ്ധ പരിശോധനയില്‍ വൃക്കയെ ബാധിച്ച രോഗമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ ആരംഭിക്കുകയും ഗള്‍ഫിലേക്കുള്ള മടങ്ങിപ്പോക്ക് നീട്ടി വെക്കുകയും ചെയ്തു. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ വൃക്ക മാറ്റി വെക്കുക മാത്രമേ പോംവഴിയുള്ളൂവെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം നിരാലംബനായ മന്സൂറിനെയും കുടുംബത്തെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
ഭാര്യയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളും മാതാവുമടങ്ങുന്ന കുടുംബത്തിന് 40 ലക്ഷത്തിലധികം രൂപ ചെലവു വരുന്ന കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രദേശവാസികളും നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് ചികിത്സാ സമിതി രൂപവത്കരിക്കുകയും ഷാജഹാന് ചോഴിയക്കോട് (ചെയര്മാന്), ഷിജു നായര്‍ (ജന. കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
മൻസൂർ രോഗമുക്തനായി തിരികെയെത്താൻ സുമനസ്സുകൾ കൈപിടിക്കുമെന്ന പ്രതീക്ഷയാണ് കുടുംബത്തിനുള്ളത്. എസ്.ബി.ഐ കുളത്തൂപ്പുഴ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍: 43046210074, ഐ.എഫ്.എസ്.സി: SBIN0070731. ഗൂഗ്ള്‍ പേ: 8086191424.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.