കുളത്തൂപ്പുഴ: ഗാരേജ് അടക്കമുള്ള അടിസ്ഥാന സൗകര്യം പോലുമില്ലാതെ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് കിലോമീറ്റർ ശരാശരി വരുമാനത്തിൽ മികച്ച നേട്ടം. എണ്ണത്തിൽ കുറഞ്ഞ സര്‍വിസുകളില്‍നിന്ന് കൂടുതല്‍ വരുമാനം കൈവരിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിനുള്ള അംഗീകാരമാണ് കുളത്തൂപ്പുഴ ഡിപ്പോ നേടിയത്. ആകെയുള്ള 27 ബസുകള്‍ മുടക്കമില്ലാതെ സര്‍വിസ് നടത്തി നൂറുശതമാനം വരുമാനമെന്ന നേട്ടമാണ് കൈവരിച്ചത്.
മുമ്പും ഇത്തരം നേട്ടം കുളത്തൂപ്പുഴ ഡിപ്പോയെ തേടിയെത്തിയിട്ടുണ്ട്. പമ്പാ ബസും ദീര്‍ഘദൂര സര്‍വിസുകളും ഇല്ലാതിരുന്നിട്ടും കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് നിശ്ചയിച്ചതിലും അധികം വരുമാനം കൈവരിക്കാന്‍ കഴിഞ്ഞതില്‍ എം.ഡി ബിജു പ്രഭാകര്‍ അഭിനന്ദനം അറിയിച്ചതായി സ്റ്റേഷന് മാസ്റ്റര്‍ എസ്. മുരളി അറിയിച്ചു. ഒരു വികസനവുമില്ലാതെ ഡിപ്പോയാകെ തകര്‍ന്നടിഞ്ഞ് ജീവനക്കാരും യാത്രക്കാരും ദുരിതാവസ്ഥയിലായിട്ടും അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഡിപ്പോ അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.