കുളത്തൂപ്പുഴ: വേനൽ കടുത്ത് കിണറുകളും കുളങ്ങളും വറ്റിവരണ്ടതോടെ കുടിവെള്ളം പോലുമില്ലാതെ കുളത്തൂപ്പുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍. ഡിപ്പോയോട് ചേര്‍ന്നുണ്ടായിരുന്ന കിണര്‍ വറ്റിയ നിലയിലാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് റോഡുപണിയുടെ പേരില്‍ തകര്‍ന്നതോടെ ആഴ്ചകളായി ഡിപ്പോയിലേക്ക് കുടിവെള്ളമെത്തുന്നില്ല. ഇതോടെ ജീവനക്കാര്‍ കുടിവെള്ളത്തിനായി മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ്.
കിണറുകള്‍ വറ്റി ജലം പമ്പ് ചെയ്യാനാവാതെ വന്നതോടെ ഡിപ്പോയിലെ ശൗചാലയവും അടച്ചിട്ടിരിക്കുകയാണ്. ഇത് ഡിപ്പോയിലെത്തുന്ന ജീവനക്കാരെയും ദീര്ഘദൂരയാത്രികരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. പൈപ്പ് തകര്‍ന്ന് കുടിവെള്ളം നിലച്ചത് ഗ്രാമപഞ്ചായത്ത്, വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ച് ആഴ്ചകളായിട്ടും നടപടിയുണ്ടായില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രാഥമികാവശ്യം പോലും നിര്‍വഹിക്കാനാവാത്ത സ്ഥിതിയാണെന്നും അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നുമാണ് വനിതജീവനക്കാരടക്കമുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.