പ്രതിസന്ധി മറികടക്കാൻ വഴിതേടി വ്യാപാരികൾ

കുളത്തൂപ്പുഴ: കോവിഡ് വ്യാപനത്തെ തുടർന്നുള്ള കർശന നിയന്ത്രണങ്ങളിൽപെട്ട് ജീവിതമാർഗം തന്നെ വഴിമുട്ടിയ വ്യാപാരികൾ ലോക്ഡൗൺ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗങ്ങൾ തേടുന്നു. ഓരോ തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അപ്രതീക്ഷിതമായി പെട്ടുപോകുന്നത് ചെറുകിട വ്യാപാരികളും ജീവനക്കാരുമാണ്.

പാൽ, പഴം, പച്ചക്കറി, നിത്യോപയോഗ സാധനങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളൊഴിയെ മറ്റുള്ളവയെല്ലാം അടച്ചിടണം. ഈ പ്രതിസന്ധി മറികടക്കാൻ നിത്യോപയോഗസാധന വിൽപന ആരംഭിക്കുകയെന്നത് മാത്രമാണ് പോംവഴിയെന്ന് കണ്ടെത്തിയ ചിലർ പലചരക്ക് വിൽപന ആരംഭിച്ചിരിക്കുകയാണ്. ചിലർ പച്ചക്കറി മേഖലയിലേക്കും തിരിഞ്ഞിട്ടുണ്ട്. നിത്യജീവിതത്തിന് മറ്റു മാർഗമില്ലാതെ തുണിക്കടക്ക് മുന്നിൽ പലചരക്ക് വിൽപന ആരംഭിച്ചിരിക്കുന്ന കാഴ്ച കുളത്തൂപ്പുഴയിലുണ്ട്​.

ബുക്ക് സ്​റ്റാളിൽ മസാലയും മുളകും മല്ലിയും വിൽപന ആരംഭിച്ചതും പ്രതിസന്ധി മറികടക്കാൻ തന്നെയാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ആഘോഷവേളകൾ സ്വപ്നം കണ്ട് കടത്തിനും പലിശക്കും പണം കണ്ടെത്തി സാധനങ്ങൾ വാങ്ങി കച്ചവടത്തിന്​ കാത്തിരുന്ന ചെറുകിട വ്യാപാരികളുടെ നട്ടെല്ല് ഒടിക്കുന്നതാണ് നിലവിലെ സ്ഥിതിയെന്ന്​ വ്യാപാരികൾ പറയുന്നു. പലിശയും മുതലും തിരിച്ചടയ്​ക്കേണ്ട വ്യാപാരികൾ കൂടുതൽ കടക്കെണിയിലേക്ക് കൂപ്പുകുത്തി. ദിവസവാടകക്ക് കടകൾ ഏറ്റെടുത്ത് നടത്തുന്നവരും തൊഴിലാളികളെ ​െവച്ച് ജോലിയെടുപ്പിക്കുന്നവരും ഇപ്പോൾ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്. 

Tags:    
News Summary - shop keepers try to overcome crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.