കുളത്തൂപ്പുഴ: കാടിറങ്ങി കൃഷിയിടത്തിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി സ്വദേശി ജോസ് സ്കറിയയുടെ ഉടമസ്ഥതയിലുള്ള കട്ടിളപ്പാറയിലെ കൃഷിയിടത്തിലാണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനക്കൂട്ടമിറങ്ങിയത്.
ശെന്തുരുണി വന്യജീവിസങ്കേതത്തില്‍നിന്ന് വനാതിര്‍ത്തി കടന്നെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെ പന്ത്രണ്ടോളം തെങ്ങുകളും നിരവധി അടക്കാമരങ്ങളും റബര്‍മരങ്ങളും വ്യാപകമായി മറിച്ചിടുകയും ചെയ്തു.
പ്രദേശത്തെ താമസക്കാരില്‍ പത്തും ഇരുപതും സെന്റ് ഭൂമി മാത്രമുണ്ടായിരുന്നവര്‍ വനംവകുപ്പിന്റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോയിരുന്നു. എന്നാല്‍, ലക്ഷക്കണക്കിന് രൂപയുടെ കൃഷിയുള്ള രണ്ടും മൂന്നും ഏക്കറുകളുള്ളവര്ക്ക് വനംവകുപ്പ് നല്കുന്ന തുച്ഛമായ നഷ്ടപരിഹാരം പര്യാപ്തമല്ല. ഇതിനാലാണ് നിരവധിപേർ ഇപ്പോഴും കൃഷിയിൽതന്നെ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.