കുടിവെള്ളത്തിന്‍റെ പണമടക്കാനാകുന്നില്ല; ഉപഭോക്താക്കള്‍ വലയുന്നു

കു​ള​ത്തൂ​പ്പു​ഴ: ജല അ​തോ​റി​റ്റി കു​ടി​വെ​ള്ള​ത്തി​ന്‍റെ ബി​ൽ വി​വ​ര​ങ്ങ​ള്‍ ക​മ്പ്യൂ​ട്ട​റി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ വൈ​കു​ന്ന​തി​നാ​ൽ സ​മ​യ​ത്തി​ന് പ​ണ​മ​ട​ക്കാ​നാ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ.

പി​ഴ കൂ​ടാ​തെ അ​ട​ക്കേ​ണ്ട ദി​വ​സ​ത്തി​നുമു​മ്പ് തു​ക അ​ട​ക്കാ​നാ​യി അ​ക്ഷ​യ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ല ത​വ​ണ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ജ​നം. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ബി​ൽ ല​ഭി​ച്ച് ഒ​രാ​ഴ്ച​യി​ല​ധി​കം ക​ഴി​ഞ്ഞാ​ലും വി​വ​ര​ങ്ങ​ള്‍ ക​മ്പ്യൂ​ട്ട​റി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട സെ​ക്ഷ​ന്‍ അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ്​ ബി​ല്‍തു​ക അ​ട​ക്കാ​നാ​വാ​ത്ത​ത്. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ബിൽ വി​വ​രം ല​ഭി​ച്ചാ​ല്‍ ഏ​ഴു​ദി​വ​സ​ത്തി​നുശേ​ഷം ഓ​ണ്‍ലൈ​നാ​യി അ​ട​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു. ര​ണ്ടു​മാ​സ​മാ​യി 20 ദി​വ​സ​ങ്ങ​ള്‍ വ​രെ ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ബി​ല്‍ വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍ലൈ​നി​ല്‍ കി​ട്ടു​ന്നു​ള്ളൂ.

ഇ​ത് പ​ല​പ്പോ​ഴും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പി​ഴ​യോ​ട്കൂ​ടി ബി​ല്‍തു​ക അ​ട​ക്കേ​ണ്ട സ്ഥി​തി​യി​ലെ​ത്തി​ക്കു​ന്നു​മു​ണ്ട്. അ​തി​നാ​ല്‍ ത​ന്നെ പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ക്ക് ഒ​രു ബി​ല്ല​ട​ക്കാ​ന്‍ പ​ല ത​വ​ണ അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലൊ​ന്നാ​കെ ജ​ല്‍ജീ​വ​ന്‍ പ​ദ്ധ​തി പ്ര​കാ​രം ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ള്‍ക്കും കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ഉ​യ​ര്‍ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല. താ​ഴ്ന്ന പ്ര​ദേ​ശ​ത്താ​ക​ട്ടെ തു​ട​ര്‍ച്ച​യാ​യി എ​ല്ലാ ദി​വ​സ​വും പൈ​പ്പി​ല്‍ കു​ടി​വെ​ള്ളം എ​ത്താ​റി​ല്ലെ​ന്നും മി​ക്ക​പ്പോ​ഴും വെ​ള്ളം കി​ട്ടാ​റി​ല്ലെ​ന്നും വീ​ട്ട​മ്മ​മാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു​മു​ണ്ട്. പൈ​പ്പ് പൊ​ട്ട​ലും വെ​ള്ളം ഒ​ഴു​കി പാ​ഴാ​കു​ന്ന​തും പ്ര​ദേ​ശ​ത്തെ നി​ത്യ കാ​ഴ്ച​യു​മാ​ണ്.

Tags:    
News Summary - Unable to pay for drinking water; Consumers are overwhelmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.