കുളത്തൂപ്പുഴ: 36 വര്‍ഷമായി കുളത്തൂപ്പുഴക്കാരുടെ തീന്‍മേശകളില്‍ പപ്പടത്തിെൻറ രുചിക്കൂട്ടുതീര്‍ത്ത വാസുവും കുടുംബവും കോവിഡ് ആശങ്കകളെ തുടര്‍ന്ന് അൽപം വൈകിയെങ്കിലും ഓണസദ്യക്കുള്ള പപ്പടം ഒരുക്കി വിപണിയിലെത്തിച്ചു.
വര്‍ഷങ്ങള്‍ക്കുമുമ്പ് കുന്നംകുളത്തുനിന്ന് ഭാര്യയും മകനുമൊപ്പം കുളത്തൂപ്പുഴയിലെത്തിയ വാസു മുസ്ലിം പള്ളിക്ക് സമീപം വാടകക്കെടുത്ത കെട്ടിടത്തില്‍ പപ്പട നിർമാണം ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ ഉഴുന്നുമാവും കൂട്ടുകളും ഇടിച്ചുചേര്‍ത്ത് മയം വരുത്തി ചെയ്തിരുന്ന പപ്പട നിർമാണം ഇപ്പോള്‍ യന്ത്രങ്ങളുടെ സഹായത്തോടെ ആയതോടെ ശാരീരിക അധ്വാനത്തിന് കുറവുവന്നിട്ടുണ്ട്.
മൂന്നരപ്പതിറ്റാണ്ടായി കുളത്തൂപ്പുഴക്കാരുടെ ആഘോഷവേളകളിലെല്ലാം തന്നെ വാസുവിെൻറയും കുടുംബത്തിെൻറയും പപ്പടം നിറസാന്നിധ്യമാണ്. ഇക്കുറി കോവിഡ് കാലം വല്ലാതെ വലച്ചു. കുളത്തൂപ്പുഴക്കാരുടെ ഏറെ വിശേഷപ്പെട്ട വിഷുവും പെരുന്നാളുകളും, മറ്റ് പ്രാദേശിക ആഘോഷദിനങ്ങളുമെല്ലാം കോവിഡിെൻറ പിടിയിലായതോടെ കടകള്‍ അടച്ചിട്ടതും വ്യാപാരം കുറഞ്ഞതുമെല്ലാം പപ്പട നിർമാണത്തെയും പ്രതികൂലമായി ബാധിച്ചു.
മാസങ്ങളായി നിത്യെചലവിനുപോലുമുള്ള കച്ചവടമുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം മുതല്‍ വ്യാപാരശാലകളെല്ലാം തുറന്നുപ്രവര്‍ത്തിക്കുകയും മാര്‍ക്കറ്റിലേക്ക് ഗ്രാമപ്രദേശങ്ങളില്‍നിന്ന് ആളുകളെത്തുകയും ചെയ്തുതുടങ്ങിയതോടെ പപ്പടത്തിന് ചെലവ് വര്ധിച്ചതിെൻറ ആശ്വാസത്തിലും ആവേശത്തിലുമാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.