കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം വരുത്തി. കാട്ടുമൃഗങ്ങളെ പേടിച്ച് പുറത്തിറങ്ങാനാവാതെ പ്രദേശവാസികള്‍. ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്താണ് കഴിഞ്ഞ രാത്രിയില്‍ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്. ഷാജി മന്‍സിലില്‍ അലി അക്ബര്‍, പണയില്‍വീട്ടില്‍ അശോകന് എന്നിവരുടെ പുരയിടത്തിലെത്തിയ കാട്ടാനക്കൂട്ടം റബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. കൃഷിയിടത്തിലെ കാവൽപ്പുരയും കാട്ടാനകൾ നാമാവശേഷമാക്കി.
കുേറനാളുകളായി രാപകൽ വ്യത്യാസമില്ലാതെ കാട്ടുപോത്തുകളും കാട്ടുപന്നികളും കാട്ടാനകളും പുഴകടന്ന് ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തുന്നത് പതിവായിരിക്കുകയാണ്. രാത്രി വന്യജീവികളെ ഭയന്ന് പുറത്തിറങ്ങാന്‍ പോലുമാകാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ജനവാസമേഖലക്ക് ചുറ്റുമായി വനംവകുപ്പ് സൗരോര്‍ജവേലി സ്ഥാപിച്ചിരുന്നെങ്കിലും ആവശ്യമായ അറ്റകുറ്റപ്പണികൾക്കും തുടര്‍സംരക്ഷണത്തിനും അധികൃതര്‍ തയാറാകാതെ വന്നതോടെ ഇവ പ്രവര്ത്തനരഹിതമായിമാറിയെന്ന് നാട്ടുകാര്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തേക്ക് കാട്ടുമൃഗങ്ങള്‍ കടന്നെത്തുന്നതുതടയാന് അടിയന്തര നടപടി സ്വീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.