കൊല്ലം: പരസ്യപ്രചാരണത്തിന് ഇനി ഒറ്റയാഴ്ച മാത്രം. വോട്ടർമാരുടെ മനസ്സിളക്കാനുള്ള പ്രചാരണവുമായി അവസാനലാപ്പിൽ സ്ഥാനാർഥികൾ കുതിക്കുകയാണ്. കുടുംബയോഗങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രചാരണം ഇൗയാഴ്ച പകുതിയോടെ പൂർത്തിയാക്കും. സ്ഥാനാർഥി സ്വീകരണങ്ങളിലേക്കും അനൗൺസ്മെൻറ് പരിപാടികളിലേക്കും കടക്കുകയാണ് പ്രചാരണത്തിെൻറ അവസാനഘട്ടം.
സ്ക്വാഡ് വർക്കുകൾ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ട് ഇടത്-വലത് മുന്നണികൾ. വോട്ടുറപ്പിക്കാനും വോട്ടർപട്ടികയുടെ പുനഃപരിശോധനയുമെല്ലാമായി തിരക്കോട് തിരക്കിലാണ് മുന്നണികൾ. അടുത്ത ഞായറാഴ്ചയാണ് കലാശക്കൊട്ട്. തിങ്കളാഴ്ച നിശ്ശബ്്ദ പ്രചാരണം. എട്ടിനാണ് ഒന്നാംഘട്ടത്തിലെ വിധിയെഴുത്ത്. വീടുകയറിയുള്ള സ്ഥാനാർഥികളുടെ ഒന്നും രണ്ടും ഘട്ട പ്രചാരണങ്ങൾ ഏറക്കുെറ പൂർത്തിയായി. ഒപ്പം വെർച്വൽ പ്രചാരണങ്ങളും പൊടിപൊടിക്കുന്നുണ്ട്. കലാശക്കൊട്ടിന് വെൽച്വൽ വാർ റൂമുകളും തയാറായിക്കഴിഞ്ഞു. ശുഭപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
സംസ്ഥാന രാഷ്്ട്രീയത്തിൽ ഉയർന്ന ആരോപണങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് എൽ.ഡി.എഫ്. അതേസമയം, ജില്ലയിൽ പ്രാദേശിക രാഷ്്ട്രീയത്തെ തൊടാതെ സംസ്ഥാന രാഷ്്ട്രീയത്തിന് ഊന്നൽ നൽകിയാണ് യു.ഡി.എഫും എൻ.ഡി.എയും പ്രചാരണം നടത്തുന്നത്. കോർപറേഷൻ കേന്ദ്രീകരിച്ചും മറ്റും ഉയർന്ന അഴിമതിയാരോപണങ്ങളിലൊന്നും ഇക്കുറി പ്രാദേശിക രാഷ്ട്രീയ നേതാക്കൾപോലും കൈവെക്കുന്നില്ലെന്നതാണ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോഴുള്ള കാഴ്ച.
സ്ഥാനാർഥി നിർണയത്തിലെ അപാകതകൾ ഏറക്കുെറ പരിഹരിച്ചതായാണ് മുന്നണി നേതാക്കളുടെ അവകാശവാദം. കാര്യമായ വിമത ശല്യവും ഇക്കുറിയില്ലെന്ന് അവർ അവകാശപ്പെടുന്നു. കോർപറേഷനും ജില്ല-ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തിെൻറ ഏതാണ്ട് 80ശതമാനവും കൈവശമുള്ള എൽ.ഡി.എഫിന് ഇക്കുറി അതേവിജയം തുടരുകയെന്ന വെല്ലുവിളിയാണുള്ളത്. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും ഉൾപ്പോരും അടിയൊഴുക്കിന് വഴിവെക്കുമെന്ന ഭീതി യു.ഡി.എഫിനുമുണ്ട്. പലയിടത്തും രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എയും ഇക്കുറി സീറ്റിവർധനയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.