കൊട്ടാരക്കര: പ്രണയിച്ച് വിവാഹം ചെയ്ത യുവാവിന്റെ വീടിന് ബന്ധു തീയിട്ടു. വീട്ടിലെ രേഖകൾ ഉൾപ്പെടെ സാമഗ്രികൾ പൂർണമായി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ പ്ലാവിളവീട്ടിൽ ശ്രീകുമാറിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കൽ വെള്ളാരംകുന്ന് ചരുവിളവീട്ടിൽ ദീനുവിന്റെ (30) വീടിനാണ് ബന്ധു തീയിട്ടത്. ദീനുവിന്റെ രജിസ്ട്രറ്റർ വിവാഹം വ്യാഴാഴ്ചയായിരുന്നു. ഇതിൽ പ്രകോപിതനായാണ് ശ്രീകുമാർ വീടിന് തീയിട്ടത്. ആ ദിവസം നവവരനും വധുവും ബന്ധുവീട്ടിലാണ് താമസിച്ചത്. ദീനുവിന്റെ മാതാവ് സമീപത്തെ വീട്ടിലുമായിരുന്നു. ഈ സമയത്തായിരുന്നു ശ്രീകുമാർ വീടിന് തീയിട്ടത്. ഓടും ഷീറ്റും പാകിയ കെട്ടിടത്തിനുള്ളിലെ ടി.വി, ലാപ്പ്ടോപ്പ്, പാസ്പോർട്ട്, ബിരുദ സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി രേഖകൾ നശിച്ചു. വെളുപ്പിന് വീടിന് തീ പടരുന്നത് കണ്ട സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊട്ടാരക്കരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.