സർവകക്ഷിയോഗം

ശാസ്താംകോട്ട: ചക്കുവള്ളി മാർക്കറ്റിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ചക്കുവള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചേർന്നു. നിർമാണ പ്രവർത്തനം നടക്കുന്നതിനാൽ മാർക്കറ്റിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ താൽക്കാലികമായി സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറാൻ ധാരണയായി. പോരുവഴി പഞ്ചായത്ത്‌ പ്രസിഡൻറ് ബിനു മംഗലത്ത്, സെക്രട്ടറി ജയപ്രകാശ്, ശൂരനാട് സി.ഐ ഗിരീഷ്, ചക്കുവള്ളി സംരക്ഷണ സമിതി ഭാരവാഹികളായ നിസാം മൂലത്തറ, സമീർ അർത്തിയിൽ, എൻ. പ്രതാപൻ, രേണുകുമാർ, കിണറുവിള നാസർ, അക്കരയിൽ ഹുസൈൻ, ബിജു, തോപ്പിൽ ജമാൽ, കബീർ, ലത്തീഫ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.