കൊല്ലം: ജില്ല സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂനിറ്റ്, ചാത്തന്നൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സര്‍വിസ് സ്‌കീം എന്നിവ ചേർന്ന് വനം പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ നടത്തി. പ്രിന്‍സിപ്പല്‍ ബാലാമണി ഉദ്ഘാടനം ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. അപേക്ഷ തീയതി നീട്ടി കൊല്ലം: വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന മംഗല്യ, പടവുകള്‍, അഭയകിരണം, വനിതകള്‍ ഗൃഹനാഥര്‍ ആയിട്ടുള്ള കുടുംബത്തിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം എന്നിവയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി 20 വരെ നീട്ടി. www.schemes.wcd.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഫോണ്‍ 0474 2992809. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അദാലത് കൊല്ലം: മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിലവില്‍ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ അദാലത് നടത്തും. സ്ഥല പരിശോധന ആവശ്യമുള്ള കേസുകള്‍ ആയതിനാല്‍ അടുത്ത ആഴ്ച അഞ്ച് പ്രത്യേക സംഘങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ സ്ഥല പരിശോധന നടത്തി അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കും. ഫോണ്‍: 0474 2749044.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.