കൊല്ലം: കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ വനിത കമീഷന് അദാലത്തില്‍ പരിഗണിക്കാനാകില്ലെന്ന് കമീഷന് അംഗം ഷാഹിദ കമാല്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് മുമ്പ് അതേ പരാതിയുമായി വനിത കമീഷനെ സമീപിക്കുന്ന രീതി ഒഴിവാക്കണമെന്നാണ് പറഞ്ഞത്. കുടുംബപ്രശ്നം സംബന്ധിച്ച കേസ് വാദിക്കുന്നതിന് വക്കീലിെൻറ സൗജന്യ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ലഭിച്ച നിവേദനം കമീഷന് കൈമാറിയതിെൻറ അടിസ്ഥാനത്തില്‍ സൗജന്യ സേവനം അനുവദിക്കാന്‍ തീരുമാനിച്ചു.
റിക്രൂട്ട്മെൻറ് ഏജന്‍സിയില്‍ വേതനം നല്‍കുന്നില്ലെന്ന പരാതിയില്‍ സ്ഥാപന ഉടമ ഹാജരാകാത്തതിനെ തുടര്‍ന്ന് കിളികൊല്ലൂര്‍ എസ്.എച്ച്.ഒക്ക് പരാതി കൈമാറി. കമീഷന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന അദാലത്തില്‍ 57 പരാതികള്‍ ലഭിച്ചു. എെട്ടണ്ണം തീര്‍പ്പാക്കി.
നാല് പരാതികള്‍ മറ്റ് വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടുന്നതിനും 45 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. അദാലത് വെള്ളിയാഴ്ചയും തുടരും. കമീഷന് അംഗം ഇ.എം. രാധ, ബെച്ചി കൃഷ്ണ, ജയ കമലാസനന്, സുമ ലാല്‍, ഷിജി ശിവജി, കമീഷന് സി.ഐ സുരേഷ് കുമാര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.