കൊല്ലം: ചിരിതൂകി നീന്തിനടക്കുന്ന മത്സ്യകന്യകയും കൺനിറയെ കാണാൻ ലക്ഷത്തോളം മത്സ്യങ്ങളും റോബോട്ടിക് അദ്ഭുതങ്ങളും ഒത്തിരിയൊത്തിരി കാഴ്ചകളും നിറഞ്ഞ് ‘ദി ഓഷൻ’ മേള ഹൃദ്യാനുഭവമാകുന്നു. ആശ്രാമം മൈതാനത്ത് നാല് ഏക്കറിൽ ഏഴ് വിഭാഗമായി ഒരുക്കിയിരിക്കുന്ന മേളയിൽ പ്രധാന ആകർഷണമാണ് മത്സ്യകന്യകയും മത്സ്യങ്ങളും. ഇന്തോനേഷ്യയിൽ നിന്നുള്ള എട്ട് ‘മത്സ്യകന്യകകൾ’ വലിയ ടാങ്കിൽ ചിരിതൂകി സ്വാഗതം ചെയ്യുന്നത് കാണാനും ഒപ്പം ഫോട്ടോ പകർത്താനും ഏറെ തിരക്കാണ്. ശുദ്ധജല, കടൽ മത്സ്യങ്ങളുടെ വിശാലമായ ലോകത്തേക്കാണ് ഇവിടെ നിന്ന് പ്രവേശിക്കുന്നത്.
കാടിന്റെ കാഴ്ചയും പക്ഷികളുടെ കളകളാരവവും വരവേൽക്കുന്ന മേളയിൽ പുതിയ കാലത്തിന്റെ നവീന അനുഭവങ്ങൾ പകർന്ന് ഒരുകൂട്ടം റോബോ സംഘത്തെയും കാണാം. വെള്ളത്തിൽ കിടക്കുന്ന പൂച്ചകളും കാണികളെ പിടിച്ചുനിർത്തുന്ന കാഴ്ചയാണ്.
സെപ്റ്റംബർ 15 വരെയുള്ള മേളയിൽ 150 രൂപയാണ് നിരക്ക്. അഞ്ച് വയസിന് താഴെയുള്ളവർക്ക് സൗജന്യം. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കുട്ടികളുമായി എത്തിയാൽ 50 ശതമാനം ഇളവുണ്ട്. പ്രവർത്തി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി ഒമ്പത് വരെയും അവധി ദിനങ്ങളിൽ രാവിലെ 11 മുതലുമാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.