ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ലെ 28ാം ഓ​ണാ​ഘോ​ഷ​ത്തോ​ടനു​ബ​ന്ധി​ച്ചു​ള്ള പ്ര​യാ​ർ വ​ട​ക്ക് ക​ര​യു​ടെ കെ​ട്ടു​കാ​ള​യു​ടെ ശി​ര​സ്സ്,

നെ​റ്റി​പ്പ​ട്ടം ഘോ​ഷ​യാ​ത്ര

ഓച്ചിറ കെട്ടുത്സവം: ഒാണാട്ടുകര ഉത്സവത്തിമിർപ്പിൽ

ഓ​ച്ചി​റ: ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ലെ 28ാം ഓ​ണ​ക്കെ​ട്ടു​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യു​ള്ള ച​ട​ങ്ങു​ക​ൾ കാ​ള​മൂ​ട്ടി​ൽ തു​ട​ങ്ങി. പ്ര​ത്യേ​ക പൂ​ജ​ക​ൾ, അ​ന്ന​ദാ​നം, ഭ​ജ​ന തു​ട​ങ്ങി​യ​വ ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ർ 12നാ​ണ് കെ​ട്ടു​ത്സ​വം പ​ട​നി​ല​ത്ത് ന​ട​ക്കു​ക.

ച​ങ്ങ​ൻ​കു​ള​ങ്ങ​ര പോം​സി ജ​ങ്ഷ​ൻ ഒ​രു​മ കാ​ള​കെ​ട്ടു​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലി​ന് വൈ​കീ​ട്ട് നാ​ലി​ന് ന​ന്ദി​കേ​ശ ശി​ര​സ്സും വ​ഹി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര ന​ട​ക്കും. 11ന് ​രാ​വി​ലെ 7.49ന് ​ന​ന്ദി​കേ​ശ​ന്‍റെ ശി​ര​സ്സ് ഉ​റ​പ്പി​ക്ക​ൽ ച​ട​ങ്ങ്, 12ന് ​രാ​വി​ലെ എ​ട്ടി​ന് ന​ന്ദി​കേ​ശ​നെ പ​ട​നി​ല​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കും. ച​ങ്ങ​ൻ​കു​ള​ങ്ങ​ര ഓം ​ന​മ​ശി​വാ​യ വ​നി​ത കാ​ള​കെ​ട്ടി സ​മി​തി​യു​ടെ കെ​ട്ടു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര അ​ഞ്ചി​ന് വൈ​കീ​ട്ട് 6.30ന് ​ന‌​ട​ക്കും.

തു​ട​ർ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ൻ വി​നോ​ദ് ദീ​പ​പ്ര​കാ​ശ​നം ന​ട​ത്തും. ആ​റി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ശി​ര​സ്സ് ഉ​റ​പ്പി​ക്ക​ൽ, രാ​ത്രി എ​ട്ടി​ന് നൃ​ത്തം, ഏ​ഴ്, എ​ട്ട്. ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ രാ​ത്രി എ​ട്ടി​ന് തി​രു​വാ​തി​ര, 12ന് ​രാ​വി​ലെ ആ​റി​ന് പൊ​ങ്കാ​ല, 10.40ന് ​ന​ന്ദി​കേ​ശ സ​മ​ർ​പ്പ​ണം. പ്ര​യാ​ർ ശ​ക്തി​കു​ള​ങ്ങ​ര പൗ​ര​സ​മി​തി​യു​ടെ കെ​ട്ടു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ന്ദി​കേ​ശ ശി​ര​സ്സും വ​ഹി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര ര​ണ്ടി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കും. അ​ഞ്ചി​ന് രാ​വി​ലെ ആ​റി​ന് പ​ന്ത​ൽ നാ​ട്ട​ൽ ച​ട​ങ്ങ്, ഏ​ഴി​ന് വൈ​കീ​ട്ട് ഏ​ഴി​ന് നൃ​ത്തം, എ​ട്ടി​ന് വൈ​കീ​ട്ട് ഏ​ഴി​ന് തി​രു​വാ​തി​ര, ഒ​മ്പ​തി​ന് രാ​വി​ലെ 10 - ന​ന്ദി​കേ​ശ ശി​ര​സ്സ് ഉ​റ​പ്പി​ക്ക​ൽ, 10 - ന് ​വൈ​കീ​ട്ട് ഏ​ഴി​ന് തി​രു​വാ​തി​ര, 11ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ഭ​ജ​ന, വെ​ടി​ക്കെ​ട്ട്, 12ന് ​ഘോ​ഷ​യാ​ത്ര. ഇ​ട​യ​ന​മ്പ​ലം കാ​ള​കെ​ട്ട് പൗ​ര​സ​മി​തി​യു​ടെ കെ​ട്ടു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കെ​ട്ടു​കാ​ള​യു​ടെ ശി​ര​സ്സ് ഉ​റ​പ്പി​ക്ക​ൽ ഏ​ഴി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കും. 10ന് ​വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​മി​തി പ്ര​സി​ഡ​ന്‍റ്​ സോ​മ​ശേ​ഖ​ര​ൻ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​കും. സി.​ആ​ർ. മ​ഹേ​ഷ് എം. ​എ​ൽ. എ. ​വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തും.

വൈ​കീ​ട്ട് ആ​റി​ന് ഗാ​ന​മേ​ള. 11ന് ​വൈ​കീ​ട്ട് ഏ​ഴി​ന് നാ​ട​ൻ​പ്പാ​ട്ടും ദൃ​ശ്യാ​വി​ഷ്കാ​ര​വും 13ന് ​രാ​ത്രി 6.30ന് ​ഭ​ക്തി​ഗാ​ന സ​ന്ധ്യ. ക്ലാ​പ്പ​ന ക​തി​രോ​ൻ യു​വ​ജ​ന​സ​മി​തി​യു​ടെ കെ​ട്ടു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ആ​റി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ക്കും.

ഏ​ഴി​ന് ദീ​പ​പ്ര​കാ​ശ​നം, ഏ​ഴി​ന് രാ​വി​ലെ 10.48ന് ​ന​ന്ദി​കേ​ശ ശി​ര​സ്സ് ഇ​റ​പ്പി​ക്ക​ൽ, എ​ട്ടി​ന് രാ​ത്രി എ​ട്ടി​ന് തി​രു​വാ​തി​ര, 10ന് ​രാ​ത്രി എ​ട്ടി​ന് നൃ​ത്തം, തി​രു​വാ​തി​ര, 11ന് ​രാ​ത്രി എ​ട്ടി​ന് നൃ​ത്തം, ഗാ​ന​മേ​ള, 12ന് ​രാ​വി​ലെ ഏ​ഴി​ന് ന​ന്ദി​കേ​ശ സ​മ​ർ​പ്പ​ണം.

Tags:    
News Summary - Ochira Onattukara festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.