ഓച്ചിറ കെട്ടുത്സവം: ഒാണാട്ടുകര ഉത്സവത്തിമിർപ്പിൽ
text_fieldsഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28ാം ഓണക്കെട്ടുത്സവത്തിന്റെ മുന്നോടിയായുള്ള ചടങ്ങുകൾ കാളമൂട്ടിൽ തുടങ്ങി. പ്രത്യേക പൂജകൾ, അന്നദാനം, ഭജന തുടങ്ങിയവ ആരംഭിച്ചു. ഒക്ടോബർ 12നാണ് കെട്ടുത്സവം പടനിലത്ത് നടക്കുക.
ചങ്ങൻകുളങ്ങര പോംസി ജങ്ഷൻ ഒരുമ കാളകെട്ടുസമിതിയുടെ നേതൃത്വത്തിൽ നാലിന് വൈകീട്ട് നാലിന് നന്ദികേശ ശിരസ്സും വഹിച്ചുള്ള ഘോഷയാത്ര നടക്കും. 11ന് രാവിലെ 7.49ന് നന്ദികേശന്റെ ശിരസ്സ് ഉറപ്പിക്കൽ ചടങ്ങ്, 12ന് രാവിലെ എട്ടിന് നന്ദികേശനെ പടനിലത്തേക്ക് എഴുന്നള്ളിക്കും. ചങ്ങൻകുളങ്ങര ഓം നമശിവായ വനിത കാളകെട്ടി സമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര അഞ്ചിന് വൈകീട്ട് 6.30ന് നടക്കും.
തുടർന്ന് സൗത്ത് ഇന്ത്യൻ വിനോദ് ദീപപ്രകാശനം നടത്തും. ആറിന് രാവിലെ ഒമ്പതിന് ശിരസ്സ് ഉറപ്പിക്കൽ, രാത്രി എട്ടിന് നൃത്തം, ഏഴ്, എട്ട്. ഒമ്പത്, 10, 11 തീയതികളിൽ രാത്രി എട്ടിന് തിരുവാതിര, 12ന് രാവിലെ ആറിന് പൊങ്കാല, 10.40ന് നന്ദികേശ സമർപ്പണം. പ്രയാർ ശക്തികുളങ്ങര പൗരസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായുള്ള നന്ദികേശ ശിരസ്സും വഹിച്ചുള്ള ഘോഷയാത്ര രണ്ടിന് വൈകിട്ട് അഞ്ചിന് നടക്കും. അഞ്ചിന് രാവിലെ ആറിന് പന്തൽ നാട്ടൽ ചടങ്ങ്, ഏഴിന് വൈകീട്ട് ഏഴിന് നൃത്തം, എട്ടിന് വൈകീട്ട് ഏഴിന് തിരുവാതിര, ഒമ്പതിന് രാവിലെ 10 - നന്ദികേശ ശിരസ്സ് ഉറപ്പിക്കൽ, 10 - ന് വൈകീട്ട് ഏഴിന് തിരുവാതിര, 11ന് വൈകീട്ട് ഏഴിന് ഭജന, വെടിക്കെട്ട്, 12ന് ഘോഷയാത്ര. ഇടയനമ്പലം കാളകെട്ട് പൗരസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായുള്ള കെട്ടുകാളയുടെ ശിരസ്സ് ഉറപ്പിക്കൽ ഏഴിന് രാവിലെ ഒമ്പതിന് നടക്കും. 10ന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.
സമിതി പ്രസിഡന്റ് സോമശേഖരൻനായർ അധ്യക്ഷനാകും. സി.ആർ. മഹേഷ് എം. എൽ. എ. വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം നടത്തും.
വൈകീട്ട് ആറിന് ഗാനമേള. 11ന് വൈകീട്ട് ഏഴിന് നാടൻപ്പാട്ടും ദൃശ്യാവിഷ്കാരവും 13ന് രാത്രി 6.30ന് ഭക്തിഗാന സന്ധ്യ. ക്ലാപ്പന കതിരോൻ യുവജനസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര ആറിന് വൈകീട്ട് മൂന്നിന് നടക്കും.
ഏഴിന് ദീപപ്രകാശനം, ഏഴിന് രാവിലെ 10.48ന് നന്ദികേശ ശിരസ്സ് ഇറപ്പിക്കൽ, എട്ടിന് രാത്രി എട്ടിന് തിരുവാതിര, 10ന് രാത്രി എട്ടിന് നൃത്തം, തിരുവാതിര, 11ന് രാത്രി എട്ടിന് നൃത്തം, ഗാനമേള, 12ന് രാവിലെ ഏഴിന് നന്ദികേശ സമർപ്പണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.