പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കുരിയോട്ടുമല ആദിവാസി കോളനിയിൽ റൂറൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സന്ദര്‍ശനം നടത്തി. കോളനി നിവാസികളുടെ പരാതി കേൾക്കുകയും പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
പുനലൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പുറത്തുനിന്നുള്ള സംഘങ്ങളെത്തി കോളനിയിലെ കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് പ്രോത്സാഹിപ്പിക്കുന്നതായി കോളനി നിവാസികൾ പരാതിപ്പെട്ടു. പൊലീസുകാരുടെ ശ്രദ്ധ കോളനിയില്‍ ഉണ്ടാകണമെന്നും മേഖലയില്‍ പട്രോളിങ് ശക്തമാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി ബി. വിനോദ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബോധവത്കരണ ക്ലാസ് നടത്തി. പുനലൂർ ഐ.എസ്.എച്ച്.ഒ റ്റി. രാജേഷ് കുമാർ, എസ്.ഐ ഹരീഷ്, കമ്യൂണിറ്റി ഓഫിസർ എസ്.ഐ സിദ്ധിഖ്, ഊര് മൂപ്പൻ എസക്കി, എസ്.സി-എസ്.റ്റി മോണിറ്ററിങ് ജില്ല കമ്മിറ്റി അംഗം കല്ലുമല രാഘവൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം തോമസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.