തെന്മലയിൽ കോവിഡിനെയും തോൽപിച്ച് രണ്ടുപേർ വിജയംപിടിച്ചു

പുനലൂർ: കോവിഡിനെ തുടർന്ന് ആശുപത്രി കിടക്കയിൽ നിന്ന്​ നാമനിർദേശം നൽകി തുച്ഛമായ ദിവസംമാത്രം പ്രചാരണത്തിനിറങ്ങി മിന്നുന്ന വിജയത്തിൽ തെന്മല പഞ്ചായത്തിൽ രണ്ടു യു.ഡി.എഫുകാർ. മുൻ പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ കെ. ശശിധരൻ ഉറുകുന്ന്​ വാർഡിലും, മുൻ വൈസ് പ്രസിഡൻറ് സജികുമാരി സുഗതൻ ആനപെട്ടകോങ്കൽ വാർഡിലുമാണ് വിജയം വരിച്ചത്. ഇരുവരും സ്ഥാനാർഥിയായി പ്രഖ്യാപനം വന്നതോടെ കോവിഡ് ബാധിച്ച് ആശുപത്രികളിലായി.

ഇതുകാരണം സമയത്തിനുമുമ്പ് നേരിട്ടെത്തി നാമമനിർദേശം നൽകാൻ കഴിയാത്തതിനാൽ അവസാനദിവസം നാമനിർദേശകർ മുഖാന്തരമാണ് നൽകിയത്. പിന്നീട്, കോവിഡ് നെഗിറ്റാവായി ക്വാറൻറീൻ സമയവും കഴിഞ്ഞ്​ പ്രചാരണത്തിെൻറ അവസാന ദിവസങ്ങളിലാണ് വാർഡുകളിൽ സജീവമായത്. മുമ്പ് മെംബർമാരായ ഇവരുടെ പ്രവർത്തനത്തിന് അംഗീകാരമായി വീണ്ടും വോട്ടർമാർ സ്വീകരിക്കുകയായിരുന്നു.

Tags:    
News Summary - panchayat election 2020, In Thenmala, two defeated covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.