കുന്നിക്കോട്: അഗ്നിശമന സേനയില്‍നിന്ന് സിവിൽ സർവിസ് പദവിയിലേക്ക് ഉയര്‍ന്ന ആശിഷ് ദാസ് പത്തനാപുരം ഫയർ സ്റ്റേഷനിലെത്തി. ഉത്തരാഖണ്ഡിലെ മുസൂറിയിൽ സിവിൽ സർവിസ് അക്കാദമിയിലെ ആറു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ആശിഷ് ഭാര്യ സൂര്യയോടൊപ്പമാണ് പഴയ സഹപ്രവർത്തകരെ കാണാൻ സ്റ്റേഷനിലെത്തിയത്.
മണിപ്പൂരില്‍ അസി. കലക്ടറായി അടുത്തയാഴ്ച ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ആശിഷ് എത്തിയത്.
ഫയർ സർവിസിൽനിന്ന് ആദ്യമായി സിവിൽ സർവിസിൽ എത്തിയതിന് പ്രത്യേക പരിഗണനയും അനുമോദനവുമാണ് അക്കാദമിയിൽനിന്ന് ലഭിച്ചതെന്ന് ആശിഷ് പറഞ്ഞു. കേരള ഫയർ ആൻഡ് റെസ്ക്യൂ ഡി.ജി.പി ഡോ. സന്ധ്യയെയും നേരില്‍ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.