പത്തനാപുരം: മാതാവിനെയും മകളെയും ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പുന്നല കരിമ്പാലൂർ ബിനു ഭവനിൽ ബിനു (36), കണ്ണങ്കാവ് പ്ലാവിള വീട്ടിൽ പ്രിൻസ് രാജ് (36), പിടവൂർ സന്ധ്യ ഭവനത്തിൽ ശ്യാം (22), ക്ലാവോട് പാലവിള പുത്തൻ വീട്ടിൽ ശശി (48) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയില്‍ സംഘം ചേര്‍ന്നെത്തിയ ഇവര്‍ വീട്ടിലുണ്ടായിരുന്ന മാതാവിനെയും മകളെയും മര്‍ദിക്കുകയായിരുന്നു. അക്രമണത്തില്‍ പുന്നല പ്ലാവോട് കരിമ്പാലൂര് ദേവൂഭവനില് സുലോചന, മകള്‍ ദേവു എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതര പരിക്കേറ്റ മകളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പും ആയുധങ്ങളും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്നും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മകള്‍ക്ക് മര്‍ദനമേറ്റതെന്നും മാതാവ് സുലോചന പറയുന്നു. സ്ത്രീകളെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത കേസിലാണ് പ്രതികളെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.