പത്തനാപുരം: വാഴപ്പാറ സ്വദേശിയായ ഗൃഹനാഥെൻറ മരണത്തില്‍ ദൂരുഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. കഴിഞ്ഞ ആഗസ്റ്റ് 28 നാണ് വാഴപ്പാറ നടുമുരുപ്പ് ഷൗഫീഖ് മന്‍സിലില്‍ നാസറിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കാണുന്നത്. മരണദിവസം വീടിന് സമീപം െവച്ചും വീടിന് മുന്നില്‍ െവച്ചും പ്രദേശവാസികളായ ചിലര്‍ നാസറിനെ മര്‍ദിച്ചിരുന്നു. അതിനുശേഷമാണ് മൃതദേഹം കാണുന്നത്. മരണത്തില്‍ ദൂരുഹയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍, അന്വേഷണം ഉണ്ടായില്ല. ഇതുസംബന്ധിച്ച് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. നാസറിെൻറ ദുരൂഹമരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നും കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നെടുവന്നൂര്‍ സുനില്‍, വടകോട് മോനച്ചന്, റിയാസ് മുഹമ്മദ്, എസ്. മാഹിന്‍, ഷംസുദ്ദീന് മാങ്കോട് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.