യാത്രക്കാരോട് മോശം സമീപനമെന്ന പരാതി; വനിത കണ്ടക്ടര്‍ക്കെതിരായ വകുപ്പുതല അന്വേഷണം പൂർത്തിയായി

പത്തനാപുരം: യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ വനിത കണ്ടക്ടര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പൂർത്തിയായി. യാത്രക്കാരന്‍റെ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് വനിത കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയത്.

ഇതുസംബന്ധിച്ച് ഡി.ടി.ഒ, വിജിലന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര ഡിപ്പോയിലെ വനിത കണ്ടക്ടറിനെതിരെ പത്തനാപുരം പിടവൂര്‍ കൊന്നയില്‍ വീട്ടില്‍ ഷിബു ഏബ്രഹാമാണ് പരാതി നല്‍കിയത്.

പുനലൂരില്‍നിന്ന് തെങ്കാശിക്ക് യാത്ര ചെയ്യവേയാണ് ജീവനക്കാരില്‍നിന്ന് മോശമായ സമീപനമുണ്ടായത്. യാത്രക്കിടെ കണ്ടക്ടറും ഡ്രൈവറും നിരവധി യാത്രക്കാരോട് മോശമായി പെരുമാറിയെന്നും ഇത് പാടില്ലെന്ന് പറഞ്ഞതിനാണ് തന്നെ ആക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.

യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്നും മോശമായി സംസാരിച്ചെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. പരാതിക്കാരന്‍ ഹാജരാക്കിയ ശബ്ദരേഖയും പരിശോധിച്ചാണ് വസ്തുതകള്‍ മനസ്സിലാക്കിയത്. തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് കെ.എസ്.ആര്‍.ടി.സി വിജിലന്‍സിന് കൈമാറി.

Tags:    
News Summary - Complaints of misbehaviour to passengers-departmental inquiry against woman conductor completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.