പത്തനാപുരം: കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പനംമ്പറ്റ മന്നം മെമ്മോറിയല്‍ സ്കൂളിലെ പോളിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വൈകുന്നേരത്തോടെ വോട്ടിടാനെത്തിയ അഞ്ചുപേര്‍ കോവിഡ് പൊസിറ്റീവാണെന്നും വോട്ടിടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. കോവിഡ് നെഗറ്റീവായെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തിയതോടെ തര്‍ക്കമുണ്ടായി.
ഇത് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയായതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് കോവിഡ് സര്‍ട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തില്‍ അഞ്ച് പേരെയും വോട്ട് ചെയ്യാൻ അനുവദിച്ചു. ഇതോടെ രാത്രി ഏഴിനുശേഷമാണ് ബൂത്തിലെ പോളിങ് പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.