പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നെ​യും കൊ​ച്ചി​ക്ക​ട​വി​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്റെ നി​ർമാ​ണം പു​രോ​ഗ​മി​ക്കു​ന്നു

കൊച്ചിക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു

പ​ത്ത​നാ​പു​രം: കു​ണ്ട​യം കൊ​ച്ചി​ക്ക​ട​വ് പാ​ലം നി​ര്‍മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​നെ​യും പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ക​ല്ല​ട​യാ​റി​ന് കു​റു​കെ പു​തി​യ പാ​ലം നി​ര്‍മ്മി​ക്കു​ന്ന​ത്. 98 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് പാ​ലം. മൂ​ന്ന് തൂ​ണു​ക​ളി​ലാ​യി നാ​ല് സ്പാ​നു​ക​ളാ​ണ് പാ​ലം നി​ര്‍മ്മി​ക്കു​ക. തൂ​ണു​ക​ളു​ടെ കോ​ണ്‍ക്രീ​റ്റ്​​പ്ര​വ​ര്‍ത്തി​ക​ളാ​ണ് നി​ല​വി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​റി​ന്റെ വ​ശ​ങ്ങ​ളും സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍മ്മി​ച്ച് ബ​ല​പ്പെ​ടു​ത്തും. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന കൊ​ച്ചീ​ക്ക​ട​വ് പാ​ലം പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ല്‍ ക​ല്ല​ട​യാ​റി​ന് കു​റു​കെ വ​രു​ന്ന ആ​റാ​മ​ത്തെ പാ​ല​മാ​ണ്.

9.50 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​തം. പാ​ലം യാ​ഥാ​ര്‍ത്ഥ്യ​മാ​യാ​ല്‍ പ​ത്ത​നാ​പു​രം ,പ​ട്ടാ​ഴി യാ​ത്ര​ക​ൾ വേ​ഗ​ത്തി​ലാ​കും. പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഗാ​ന്ധി​ഭ​വ​ന്‍ ജ​ങ്​​ഷ​നെ​യും പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ചി​ക്ക​ട​വ് ജ​ങ്​​ഷ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം. വ​ര്‍ഷ​ങ്ങ​ളാ​യി ക​ട​ത്തു​വ​ള്ള​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചി​രു​ന്ന ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു പാ​ലം.

Tags:    
News Summary - Construction of Kochikadav Bridge is in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.