പത്തനാപുരം: നഗരത്തിലൂടെ കടന്നുപോകുന്ന പുനലൂര്‍ തൊടുപുഴ സംസ്ഥാനപാതയുടെ നിര്‍മാണം വ്യാപാരികളെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്നു. നഗരത്തിെൻറ ഹൃദയഭാഗത്ത് കൂടിയുള്ള പാത പത്തനാപുരത്തിെൻറ വ്യാപാരമേഖലയെ എറെ ബാധിക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേ പൂര്‍ത്തിയാക്കുകയും ഏറ്റെടുക്കേണ്ട ഭാഗങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
പള്ളിമുക്ക് മുതല്‍ കല്ലുംകടവ് വരെയുള്ള ഒന്നര കിലോമീറ്റര്‍ ഭാഗമാണ് പത്തനാപുരം നഗരം. ഓടകള്‍ക്കും നടപ്പാതകള്‍ക്കും വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടിവരുമ്പോള്‍ നഗരത്തിലെ പകുതിയിലേറെ വ്യാപാരസ്ഥാപനങ്ങള്‍ ഇല്ലാതാകും എന്നതാണ് സത്യാവസ്ഥ. ഉള്ളതാകട്ടെ, സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിലാകുകയും ചെയ്യും. പൂര്‍ണമായും ഇല്ലാതാകുന്ന കടകള്‍ക്ക് സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരതുക നല്‍കിയിട്ടുണ്ട്. ഇത് കടകള്‍ പൊളിച്ചുമാറ്റുന്നതിനു പോലും തികയില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. ഇത് സംബന്ധിച്ച് നിരവധി തവണ ഉദ്യോഗസ്ഥരും വ്യാപാരി പ്രതിനിധികളും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വര്‍ഷങ്ങളായി നഗരത്തില്‍ കച്ചവടം നടത്തുന്ന നിരവധി വ്യാപാരികളാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ദുരിതത്തിലാകുന്നത്. ഇവര്‍ക്കായി പുതിയ വ്യാപാരസമുച്ചയങ്ങളൊന്നും തദ്ദേശസ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുമില്ല. നിലവില്‍ നഗരത്തില്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന ഷോപ്പിങ് കോപ്ലക്സ് വലിയ തുകക്കാണ് ലേലം പൂര്‍ത്തികരിച്ചത്. ഇതും നിലവിലെ വ്യാപാരികള്‍ക്ക് പ്രയോജനപ്പെടില്ല.
പുനലൂര്‍ - തൊടുപുഴ പാത നിര്‍മാണം ഇങ്ങനെ
പത്തനാപുരം: കേരള സംസ്ഥാന ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2002 ലാണ് പുനലൂര്‍ തൊടുപുഴ പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തൊടുപുഴയില്‍ നിന്ന് മൂവാറ്റുപുഴ വരെ ഒന്നാം ഘട്ടത്തില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. അന്ന് 183 കോടിക്കായിരുന്നു കരാര്‍. 2013 ല്‍ കരാര്‍ പരിഷ്കരിച്ചപ്പോള്‍ 602 കോടിയായി വിഹിതം. 2018 ല്‍ വീണ്ടും സര്‍വേ നടത്തി 610 കോടി രൂപയായി വർധിപ്പിച്ചു. പ്രൊക്യുർമെൻറ് കൺസ്ട്രക്ഷൻ (ഇ.പി.സി) സംവിധാനത്തിൽ പൂർത്തീകരിക്കുന്ന പദ്ധതിയുടെ വിശദ പദ്ധതി രൂപരേഖ (ഡി.പി.ആർ) തയാറാക്കാൻ പ്രമുഖ കമ്പനിയായ എൽ.ആൻഡ്.ടിയെയാണ് ഏൽപിച്ചിരുന്നത്. ലോക ബാങ്കിെൻറ സഹായത്തോടെയാണ് ഫണ്ട് ലഭ്യമാക്കിയത്.83 കിലോമീറ്റർ റോഡാണ് പാതയുടെ ദൈര്‍ഘ്യം.
പുനലൂരില്‍നിന്ന് തുടങ്ങി പത്തനാപുരം, കൂടല്‍, കോന്നി, കുമ്പഴ, റാന്നി, മണിമല, ചെറുവള്ളി വഴി പൊന്‍കുന്നം കെ.കെ റോഡില്‍ സംഗമിക്കും. തുടര്‍ന്ന്, പൊന്‍കുന്നം-പാലാ റോഡിലൂടെ മൂവാറ്റുപുഴ എത്തി അവിടെ നിന്ന് തൊടുപുഴയില്‍ അവസാനിക്കും.രൂപരേഖ അടക്കമുള്ള എല്ലാ ജോലികളും കരാറുകാരൻ തന്നെ നിർവഹിക്കുന്ന ഇ.പി.സി സംവിധാനത്തിലാണ് കരാര്‍ നല്‍കിയത്.15 വർഷത്തേക്ക് റോഡിെൻറ പരിപാലനം കരാറുകാരൻ നടത്തണമെന്നതാണ് വ്യവസ്ഥ. ആകെ തുകയുടെ 56 ശതമാനം ലോകബാങ്ക് നൽകും. ബാക്കി 44 ശതമാനം തുക സംരംഭകർ മുടക്കണം. പുനലൂര്‍ - പൊന്‍കുന്നം സംസ്ഥാന പാതയുടെ ഭാഗമായിട്ടുള്ള അവസാന റീച്ചായ പുനലൂര്‍ മുതല്‍ കോന്നി വരെ 29 കിലോമീറ്ററാണ് ദൂരം. ഇതിനായി 229 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.15 മീറ്റര്‍ വീതിയിലാണ് പാത.
ഇതില്‍ 10 മീറ്ററാണ് ടാറിങ് ഉണ്ടാകുക. ഓരോ തവണ പദ്ധതി വിഹിതം വർധിപ്പിക്കുമ്പോഴും ലോക ബാങ്കിെൻറ അനുമതിക്കുണ്ടായ കാലതാമസമാണ് പാത 20 വര്‍ഷമായും പൂര്‍ത്തിയാക്കാത്തതിന് പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. നിർമാണത്തിെൻറ കാലതാമസം കാരണം 500 കോടിയോളം രൂപയാണ് അധികചെലവ്.
പുനലൂർ-–തൊടുപുഴ സംസ്ഥാനപാത നിർമാണം;
ആശങ്കയൊഴിയാതെ വ്യാപാരികള്‍
പത്തനാപുരം: പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ട മേഖലയാണ് പുനലൂര്‍ കോന്നി റീച്ച്. ഇതിെൻറ ഭാഗമായി നിരവധി തര്‍ക്കങ്ങളാണ് നടന്നത്. നഗരത്തിലെ വ്യാപാരികള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് മാത്രം പലതവണ ചര്‍ച്ചകള്‍ നടന്നിരുന്നു. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളൊന്നും സ്ഥലം ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കിയില്ല. നഷ്ടപരിഹാരത്തുക ഇതുവരെ പൂർണമായും വിതരണം ചെയ്തിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു. നിലവിലെ റോഡിൽനിന്ന് മൂന്നു മുതൽ ഏഴ് മീറ്റർ വരെ ഇരുവശങ്ങളിലേക്കും ഭൂമി ഏറ്റെടുത്താണ് പുതിയ റോഡ് നിർമിക്കുക.
പിറവന്തൂര്‍ പഞ്ചായത്തിലെ മുക്കടവ് മുതല്‍ പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വരെയുള്ള ഒമ്പത് കിലോമീറ്ററാണ് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്നത്. മുക്കടവിലും കല്ലുംകടവിലും നിലവിലെ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കും. പാത നിർമാണത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് നിലവിലുള്ള ൈകയേറ്റങ്ങൾ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽതന്നെ ഒഴിപ്പിച്ചു കൊടുക്കണമെന്നായിരുന്നു നിര്‍ദേശം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുകള്‍ ഉണ്ടായിരുന്നെങ്കിലും കരാറുകാരും കെ.എസ്.ടി.പി.എ അധികൃതരും ചര്‍ച്ചകള്‍ നടത്തി പ്രശ്നം പരിഹരിച്ചു.
പത്തനാപുരത്തിന് പുറമെ അലിമുക്ക്, വെട്ടിത്തിട്ട, പിറവന്തൂര്‍, വാഴത്തോപ്പ്, കടയ്ക്കാമണ്‍, നടുക്കുന്ന് എന്നീ ജങ്ഷനുകളിലും ചെറുതും വലുതുമായ നിരവധി വ്യാപാരസ്ഥാപനങ്ങളുമുണ്ട്. പാത നിര്‍മാണത്തിന് മുന്നോടിയായിട്ടുള്ള സ്ഥലപരിശോധനക്കിടെ പുതിയ നടപ്പാത വേണമെന്നും നിര്‍ദേശം ഉണ്ടായിരുന്നു. പ്രധാനസ്ഥലങ്ങളില്‍ നടപ്പാതകള്‍ നിർമിക്കും. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അകപ്പെട്ട കമ്പനി നല്കിയ ഹരജിയെ തുടര്‍ന്ന് കരാര്‍ ആദ്യംതന്നെ ഹൈകോടതി റദ്ദാക്കിയിരുന്നു. കരാർ നൽകിയത് ക്രമ വിരുദ്ധമായാണെന്നും ലോക ബാങ്ക് മാർഗരേഖ പാലിക്കാതെയാണെന്നും ആദ്യം മുതലേ വിമര്‍ശനം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.