പത്തനാപുരം: ജനവാസമേഖലയിലിറങ്ങിയ പുലിയെ കണ്ടെത്താൻ വനംവകുപ്പ് ഡ്രോണ്‍ കാമറ നിരീക്ഷണം തുടങ്ങി. പത്തനാപുരം, കലഞ്ഞൂര്‍ പഞ്ചായത്തുകളുടെ വനമേഖലയോട് ചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിഞ്ഞ ദിവസമാണ് പുലിയെ കണ്ടത്. ആടിനെ മേയ്ക്കാന്‍ പോയ വീട്ടമ്മ പുലിയുടെ മുന്നില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വാഴപ്പാറ, വാഴത്തോട്ടം, തേവരയ്ത്ത്, ഇഞ്ചപ്പാറ, പാക്കണ്ടം, കുടപ്പാറ എന്നിവിടങ്ങളിലാണ് നിരീക്ഷണം ശക്തമാക്കിയത്.
ഇഞ്ചപ്പാറ, പാക്കണ്ടം മേഖലയിൽ വനപാലകര്‍ പുലിക്കൂടുകൾ സ്ഥാപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. നിരവധി വളര്‍ത്തുമൃഗങ്ങളെയും പുലി പിടികൂടി. അത്യാധുനിക സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം. ചെന്നൈയില്‍നിന്നുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. വളരെ ദൂരെ നിന്നുവരെ പുലിയുടെ സാന്നിധ്യം മനസ്സിലാക്കാനും വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാനും ഡ്രോണ്‍ വഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.