പത്തനാപുരം: വേനൽ കടുക്കുന്നതോടെ ജില്ലയുടെ കിഴക്കൻമേഖല വരൾച്ചയിലേക്ക്. കെ.ഐ.പി ഉപകനാലുകൾവഴി ജലവിതരണം ആരംഭിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കാര്‍ഷികവിളകൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.
കിഴക്കന്‍ മേഖലയിലെ കൃഷിയിടങ്ങള്‍ മിക്കതും നാശത്തിെൻറ വക്കിലാണ്. ഉപകനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷികവിളകള്‍ നശിച്ചിരുന്നു.
ഇത് കർഷകരെ പ്രതിസന്ധിയിലാക്കി. ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് വേനല്‍ക്കാലത്ത് കെ.ഐ.പി കനാല്‍ വഴിയുള്ള ജലസേചനമാണ് ആശ്വാസം. എന്നാല്‍ ജലസേചനം ആരംഭിക്കാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. തെന്മല ഡാമില്‍നിന്ന് ആരംഭിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായുള്ള രണ്ട് കനാലുകളില്‍ വലതുകര കനാലാണ് കിഴക്കന്‍ മേഖലയിലൂടെ കടന്നുപോകുന്നത്. ഇതില്‍ നിന്നാരംഭിക്കുന്ന നിരവധി ഉപകനാലുകള്‍ വഴിയാണ് ഗ്രാമീണ മേഖലകളില്‍ ജലമെത്തുന്നത്.
മാത്രമല്ല മിക്കയിടങ്ങളിലും കനാലുകള്‍ വൃത്തിയാക്കിയിട്ടില്ല. കാര്‍ഷികാവശ്യങ്ങള്‍ക്ക് പുറമേ നിരവധിയാളുകള്‍ വരള്‍ച്ച സമയങ്ങളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുപോലും ഈ ജലം ഉപയോഗിക്കുന്നുണ്ട്.
വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്യുന്നവർ ദുരതത്തിലായി. വരള്‍ച്ച കനത്തിട്ടും കനാലുകള്‍ വഴിയുള്ള ജലസേചനം ആരംഭിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.