പത്തനാപുരം : വിദേശമദ്യവുമായി മധ്യവയസ്കയെ പൊലീസ് പിടികൂടി. മുള്ളൂർ നിരപ്പ് സ്വദേശിനി ശാന്തയാണ് പിടിയിലായത്. മുള്ളൂർ നിരപ്പ്, ഉടയഞ്ചിറ, വാഴത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി മദ്യ മയക്കുമരുന്ന് വിൽപന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം പൊലീസ് നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടുകയായിരുന്നു.
പത്തനാപുരം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മേഖലയിൽ അനധികൃത മദ്യവിൽപനയും ലഹരിവസ്തുക്കളുടെ കടത്തും കൈമാറ്റവും വ്യാപകമായി നടക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ നാട്ടുകാർ പോലീസിലും എക്സൈസിലും നൽകിയിരുന്നു.
ശാന്തയുടെ വീട് കേന്ദ്രീകരിച്ചാണ് അനധികൃത മദ്യക്കച്ചവടം നടന്നിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തെ ലഹരിവില്പന സംശയിക്കുന്നവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ശാന്തയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.